Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ജില്ലാ കാമ്പസ് കോള്‍ ഡിസംബര്‍ 30 ന് കാസര്‍കോട്ട്

എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഭൗതിക കാമ്പസുകളിലെ പ്ലസ്ടു, ഡിഗ്രി Kerala, News, SKSSF campus call on Dec 30th.
കാസര്‍കോട്: (my.kasargodvartha.com 25.11.2017) എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഭൗതിക കാമ്പസുകളിലെ പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ല കാമ്പസ് കോള്‍ ഡിസംബര്‍ 30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്താന്‍ കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്ന് നേരത്തേ രജിസ്റ്റര്‍ ചെയ്ത പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.


ഇതിന്റെ പ്രചരണാര്‍ത്ഥം ഇന്റര്‍ കോളജ് ക്വിസ് മത്സരം, പ്രബന്ധരചന മത്സരം, ബോധവല്‍ക്കരണം, ടേബിള്‍ ടോക്ക് തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പ്രഖ്യാപനവും ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയാവതരണവും നടത്തി.

ഫൈറൂസ് ബേക്കൂര്‍, മുഷ്താഖ് അന്‍വര്‍ മുട്ടുന്തല, ഫര്‍ഹാന്‍, മിഷല്‍ റഹ് മാന്‍, നൗസീഫ്, ബിലാല്‍ ആരിക്കാടി, അനീസ് ജബല്‍ നൂര്‍, ഫായിസ് ബദിയടുക്ക, റിസ് വാന്‍ കാഞ്ഞങ്ങാട് സംസാരിച്ചു. കാമ്പസ് വിംഗ് ജില്ലാ കോഡിനേറ്റര്‍ ജംഷീര്‍ മൊഗ്രാല്‍പുത്തൂര്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKSSF campus call on Dec 30th.

Post a Comment