Join Whatsapp Group. Join now!

യാത്രയയപ്പ് നല്‍കി

ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഒക്‌ടോബര്‍ 31ന് വിരമിച്ച ഡഫേദാര്‍ എം ജനാര്‍ദനന് യാത്രയയപ്പ് നല്‍കി. ജില്ലാ സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ Kerala, News, Sent Off, M Janardanan
കാസര്‍കോട്: (my.kasargodvartha.com 04.11.2017) ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഒക്‌ടോബര്‍ 31ന് വിരമിച്ച ഡഫേദാര്‍ എം ജനാര്‍ദനന് യാത്രയയപ്പ് നല്‍കി. ജില്ലാ സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍ ബാങ്കിന്റെയും ജീവനക്കാരുടേയും വക ഉപഹാരങ്ങള്‍ നല്‍കി.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം പത്മാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാസെക്രട്ടറി എം ജയകുമാര്‍, റീജ്യണല്‍ മാനേജര്‍ എം തമ്പാന്‍, സൂപ്രണ്ടുമാരായ കെ രാഘവന്‍, കെ എ രാധ, ഇ വി മോഹനന്‍, കെ ടി ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. എം ജനാര്‍ദനന്‍ മറുപടി പ്രസംഗം നടത്തി. പി എ ടു അഡ്മിനിസ്‌ട്രേറ്റര്‍ പി കുമാരന്‍ നായര്‍ സ്വാഗതവും പ്ലാനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ രാഹുല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sent Off, M Janardanan.

Post a Comment