Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: കലവറ നിറയ്ക്കലിന് പരിസമാപ്തി

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഭക്ഷണശാലയുടെ ഉദ്ഘാടനം ശനിയാഴ്ച്ച 11 മണിക്ക് എം രാജഗോപാല്‍ എം എല്‍ എ നിര്‍വഹിക്കും. Kalolsavam, News, Kerala, District School Kalolsavam
കാസര്‍കോട്: (my.kasargodvartha.com 24.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഭക്ഷണശാലയുടെ ഉദ്ഘാടനം ശനിയാഴ്ച്ച 11 മണിക്ക് എം രാജഗോപാല്‍ എം എല്‍ എ നിര്‍വഹിക്കും. ഒരാഴ്ചയോളമായി പുരോഗമിക്കുന്ന കലവറ നിറയ്ക്കലിന് വമ്പിച്ച സഹകരണമാണ് നാട്ടുകാരില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരില്‍നിന്നും വിവിധ ക്ലബ്ബുകളില്‍നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ചത്.


ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കലവറ നിറക്കലില്‍ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ സജിത രാമകഷ്ണന്‍, സി ഡി എസ് മെമ്പര്‍ സുധര്‍മ കെ, എ ഡി എസ് സെക്രട്ടറി ഉഷാകുമാരി എം, വൈസ് പ്രസിഡന്റ് അനീസ പാലോത്ത്, എ ഡി എസ് അംഗങ്ങളായ രാധ, എ, ആബിദ, ശാലിനി, സെറീന സി കെ, ആഇശ, ആശാ വര്‍ക്കര്‍ ആശാലത തുടങ്ങിയവര്‍ക്കൊപ്പം വാര്‍ഡിലെ 19 അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങളും കലവറ നിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

കലവറ നിറക്കലിന്റ ഉദ്ഘാടനം ഒന്നാം വാര്‍ഡ് കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് കൊണ്ട് കലോത്സവ രക്ഷാധികാരിയും, സ്‌കൂള്‍ മാനേജരും മുന്‍ മന്ത്രിയുമായ സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേമ്പ്, പപ്പായ, കറിവേപ്പില, ചേന, വാഴക്കുല ഉള്‍പെടെയുള്ള നാടന്‍ ഉല്‍പന്നങ്ങളും കൂടാതെ അരി ഉള്‍പെടെയുള്ള ഉല്‍പന്നങ്ങളുമായാണ് കലവറ നിറക്കലില്‍ പങ്കെടുത്തത്. ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് സി എ, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. സുകുമാരന്‍ നായര്‍, ഭക്ഷണ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ രാജേഷ് ആര്‍, ഭക്ഷണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍, തമ്പാന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി. ചെറുവത്തൂരിലെ മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.

കലോത്സവുമായി ബന്ധപ്പെട്ട മീഡിയ റൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി നിര്‍വഹിക്കും. വിവരങ്ങള്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ മികച്ച സൗകര്യങ്ങളോടുകൂടിയ മീഡിയ റൂമാണ് സജ്ജീകരിച്ചിരിക്കുന്നത്

Post a Comment