നീലേശ്വരം: (my.kasargodvartha.com 13.11.2017) കരുണയും കാരുണ്യവും ലോകത്ത് ശാന്തിയും സമാധാനവും കൈവരുത്തുമെന്നും തിന്മകളെ അകറ്റിനിര്‍ത്തുമെന്നും തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് എളൂക്കുന്നേല്‍ അഭിപ്രായപ്പെട്ടു. അഖിലലോക പ്രാര്‍ത്ഥനാ വാരാചരണത്തിന്റെ ഭാഗമായി വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഉദ്ഘാടനം നീലേശ്വരം വ്യാപാര ഭവന്‍ ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മോണ്‍. എളൂക്കുന്നേല്‍.
ചടങ്ങില്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം അധ്യക്ഷത വഹിച്ചു. ടി എം ജോസ് തയ്യില്‍ ആമുഖ പ്രഭാഷണവും നീലേശ്വരം സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം അനുഗ്രഹ പ്രഭാഷണവും നടത്തി. ജോണ്‍സണ്‍ ചെത്തിപ്പുഴ, സണ്ണി അബ്രാഹം, ലാലി ചാക്കോ, ടോംസണ്‍ ടോം എന്നിവര്‍ പ്രസംഗിച്ചു. ജോസ് കുസുമാലയം സ്വാഗതവും കെ ജെ ഫല്‍ബിയന്‍ നന്ദിയും പറഞ്ഞു.
പ്രാര്‍ത്ഥനാവാരാചരണം നവംബര്‍ 18 ന് വൈകിട്ട് അഞ്ചു മണിക്ക് ഭീമനടി പാരീഷ് ഹാളില്‍ സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Nileshwaram, Programme, Inauguration.