Join Whatsapp Group. Join now!

മാനവ മൈത്രിക്ക് മലയോര മണ്ണ്; മുസ്ലിം ലീഗ് മലയോര സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മലയോര സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ News, IUML, Kerala, Conference, Office, Inauguration, Cherkalam Abdulla
ബദിയടുക്ക: (my.kasargodvartha.com 10.11.2017) ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മലയോര സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിച്ചു. ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുന്ന കാലത്ത് മഹിതമായ മുദ്രാവാക്യമാണ് മാനവ മൈത്രിക്ക് മലയോര മണ്ണ് എന്നത്. നാടിന്റെ ഭഹുസ്വരത വീണ്ടെടുക്കാന്‍ സമ്മേളനത്തിന് സാധിക്കുമെന്നും ചെര്‍ക്കളം പറഞ്ഞു.


പരിപാടിയില്‍ കെ എം സി സി ഭാരവാഹികളായ മുഹമ്മദ് പിലാങ്കട്ട, മുനീഫ് ബദിയടുക്ക എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, പി ഡി എ റഹ് മാന്‍, ബഷീര്‍ പള്ളംങ്കോട്, അന്‍വര്‍ ഓസോണ്‍, മൂസാ ബി ചെര്‍ക്കള, ഹാഷിം അരിയില്‍, ഷംസുദ്ദീന്‍ കിന്നിംങ്കാര്‍, ബദ്‌റുദ്ദീന്‍ താസിം, അബ്ദുല്ല ചാലക്കര, ഹസൈനാര്‍ ഹാജി മാളിക, ഹമീദ് പള്ളത്തടുക്ക, അബ്ബാസ് ഹാജി ബിര്‍മിനടുക്ക, ഹസന്‍ നെക്രാജെ, അഷ്‌റഫ് പരപ്പ, ബി ടി അബ്ദുല്ല കുഞ്ഞി, ബഷീര്‍ ഫ്രഡ്‌സ്, അലി പുളിന്റടി, ഹാരിസ് തായല്‍, ഉബൈദ് ഗോസാഡ, അസീസ് പെരഡാല, ഹൈദര്‍ കുടുപ്പംകുഴി, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, അബ്ദുര്‍ റഹ് മാന്‍ കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, റിഫായി ചര്‍ളട്ക്ക, എം ബി മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, IUML, Kerala, Conference, Office, Inauguration, Cherkalam Abdulla.

Post a Comment