Join Whatsapp Group. Join now!

ആത്മീയ വിശുദ്ധിയുടെ നിറവില്‍ മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി; മജ്‌ലിസുന്നൂറിന് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിന് Kerala, Chalanam, Malik Deenar Uroos, Malik Deenar uroos started.
കാസര്‍കോട്: (my.kasargodvartha.com 02.11.2017) ആത്മീയ വിശുദ്ധിയുടെ നിറവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍(റ) ഉറൂസിന് തുടക്കമായി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടിയുടെ ആരംഭ ദിനത്തില്‍ തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. ഉറൂസ് പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഖാസി ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ടി ഇ അബ്ദുല്ല, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുല്‍ ഹമീദ് ഹാജി, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ എം അബ്ദുര്‍ റഹ്മാന്‍, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ധീന്‍ കെ കെ പുറം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ എച്ച് അശ്‌റഫ്, കെ. എസ് മുഹമ്മദ് കുഞ്ഞി ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, എന്‍ കെ അമാനുല്ലാഹ്, ശംസുദ്ധീന്‍ ബായിക്കര, ഐ അഹ്മദ്, ശംസുദ്ധീന്‍ പുതിയപുര, എം എ ശാഫി, വെല്‍ക്കം മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതവും സെക്രട്ടറി ടി എ ഷാഫി നന്ദിയും പറഞ്ഞു.




ഉറൂസിന്റെ മുന്നോടിയായി നടന്ന മജ്‌ലിസുന്നൂറിന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ത്വാഖ അഹ്മദ് മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഉമര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ ബാസിത്, മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Kerala, Chalanam, Malik Deenar Uroos, Malik Deenar uroos started

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിന് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി നേതൃത്വം നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Chalanam, Malik Deenar Uroos, Malik Deenar uroos started.

Post a Comment