ദുബൈ: (my.kasargodvartha.com 28.11.2017) കാസര്‍കോട് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് നാല് വര്‍ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 30 മുതല്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് പ്രതിഷേധം ആരംഭിക്കും. കാസര്‍കോട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ കേരള സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്. കാസര്‍കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകെരിയുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ അതിശക്തമായി പ്രതികരിക്കണം.
മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും അനിശ്ചിതത്വം തുടരുകയാണ്. പ്രധാന കെട്ടിടമായ ആശുപത്രി ബ്ലോക്കിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തീകരിക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. മംഗളൂരു മെഡിക്കല്‍ ലോബികളും ഈ മെഡിക്കല്‍ കോളജിനെതിരെ ഗൂഡ നീക്കങ്ങള്‍ നടത്തുകയാണ്.
മെഡിക്കല്‍ കോളജിനെ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള കരുനീക്കങ്ങളാണ് സര്‍ക്കാരും നടത്തുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായി പ്രതികരിക്കണം. ഈ വിഷയത്തില്‍ ജനപക്ഷത്തോടൊപ്പം പ്രവാസികളേയും പ്രവാസകുടുംബങ്ങളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഇമൈല്‍ സന്ദേശം അയച്ചുകൊണ്ടുള്ള പ്രതിഷേധം അറിയിക്കുമെന്ന് കെ എം സി സി മണ്ഡലംകമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
ദുബൈ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റില്‍ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, എ ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ ആലംപാടി, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, റഹീം നക്കര പങ്കെടുത്തു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai, Medical college, Protest, KMCC, Kasaragod Medical college; KMCC going to protest.