Join Whatsapp Group. Join now!

ചെണ്ടയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അനിരുദ്ധ്‌

ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടയില്‍ വരക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനിരുദ്ധ് ഒന്നാം News, Kerala, Kalolsavam, High school, Winners,
ചെമ്മനാട്:(my.kasargodvartha.com 01/12/2017) ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടയില്‍ വരക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനിരുദ്ധ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് അനിരുദ്ധ് ചെണ്ടയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. ചിറ്റാരിക്കാല്‍, വരക്കാട്ടെ ഉപേന്ദ്രന്‍-രേഖാ ദമ്പതികളുടെ മകനാണ്.

ഹൈസ്‌ക്കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ ജി എച്ച് എസ് എസ് സൗത്ത് തൃക്കരിപ്പൂരിലെ അശ്വതിയും സംഘവും ഒന്നാം സ്ഥാനം നേടി. രാഹുല്‍, സ്‌നേഹ സുന്ദര്‍, അക്ഷയ്, യദുനാഥ് എന്നിവരായിരുന്നു പിന്നണിയില്‍. പിലാത്തറ ഉണ്ണികൃഷ്ണന്റെ കീഴിലായിരുന്നു പരിശീലനം.

News, Kerala, Kalolsavam, High school, Winners, Kalolsavam winners

ഹൈസ്‌ക്കൂള്‍ വിഭാഗം തായംബകത്തില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൗതം കൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗതംകൃഷ്ണന്‍ കാഞ്ഞങ്ങാട് മഡിയനിലെ ഗോപാലകൃഷ്ണന്‍-ഷൈനി ദമ്പതികളുടെ മകനാണ്. മഡിയന്‍ രാധാകൃണന്റെ കീഴിലായിരുന്നു പരിശീലനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kalolsavam, High school, Winners, Kalolsavam winners

Post a Comment