ചെമ്മനാട് : (my.kasargodvartha.com 29.11.2017) കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ നിറഞ്ഞുനിന്ന് ചെമ്മനാട് ജമാഅത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍. കറുപ്പ് നിറത്തിലുള്ള ഹാഫ് കുര്‍ത്തയും വെളുത്ത മുണ്ടും ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്കെത്തിയത്. 250 ഓളം വിദ്യാര്‍ത്ഥികളാണ് ഡ്രസ്‌കോഡണിഞ്ഞ് കാഴ്ച്ചക്കാര്‍ക്ക് വിസ്മയമായത്.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലൊന്നായ സി.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍ കാഴ്ച്ചക്കാരും പത്രക്കാരും വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും തടിച്ചുകൂടി. പ്ലസ്ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതിനും ഡ്രസ് കോഡ് നിമിത്തമായി എന്നാണ് ഒരു വിദ്യാര്‍ത്ഥി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
നാട്ടുകാരും കലോത്സവ നഗരിയിലേക്ക് ഡ്രസ് കോഡ് അണിഞ്ഞാണ് എത്തിയത്. വെള്ള ഷര്‍ട്ടും പച്ച മുണ്ടും ധരിച്ചാണ് ചെമ്മനാട്ടുകാര്‍ കലോത്സവത്തിനെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: District School Kalolsavam; Students wear code dress, Kerala, Kalolsavam, News,