Join Whatsapp Group. Join now!

ജില്ലാ കലോത്സവം: വിവിധയിനങ്ങളിലെ വിജയികള്‍

ചെമ്മാനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 58 ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സKerala, News, Kalolsavam, Dist. Kalotsavam: Result announced, Padyam Chollal,
ചെമ്മനാട്: (my.kasargodvartha.com 27.11.2017) ചെമ്മാനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 58 ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലലില്‍ രാജപുരം ഹോളി ഫാമിലി എച്ച്എസ്എസിലെ സന്ദേശ് എച്ച് ഭട്ട് ഒന്നാം സ്ഥാനം നേടി. രാജപുരത്തെ വിഗ്നേശ്വര ഭട്ട് - വനജാക്ഷി ദമ്പതികളുടെ മകനാണ്.

Kerala, News, Kalolsavam, Dist. Kalotsavam: Result announced, Padyam Chollal

ഹൈസ്‌കൂള്‍ വിഭാഗം കാവ്യകേളിയില്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശില്‍പ വിജയിയായി. തെക്കില്‍ പറമ്പ ജിയുപിഎസിലെ അധ്യാപകനായ കുഞ്ഞിക്കണ്ണന്‍ - ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ അധ്യാപികയായ കവിത ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ രണ്ടാം സ്ഥാനമായിരുന്നു.

Photo: Sabiaboobacker

യുപി വിഭാഗം സിദ്ധരൂപോച്ചാരണത്തില്‍ കയ്യാര്‍ ഡോണ്‍ ബോസ്‌കോ എയുപിഎസിലെ വിന്യാസ് കെ എച്ചും യുപി വിഭാഗം പ്രശ്‌നോത്തരിയില്‍ ഇതേ സ്‌കൂളിലെ വര്‍ഷ ആള്‍വയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. വിന്യാസ് ശ്രീനിവാസ് കെ എച്ചിന്റെ മകനാണ്. രത്‌നാകരന്റെ മകളാണ് വര്‍ഷ ആള്‍വ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Dist. Kalotsavam: Result announced, Padyam Chollal,

< !- START disable copy paste -->

Post a Comment