Join Whatsapp Group. Join now!

സി പി എം നേതാവ് എം രാമണ്ണറൈയുടെ ഭാര്യ പി രാജീവിറൈ നിര്യാതയായി

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പരേതനായ എം. രാമണ്ണ റൈയുടെ ഭാര്യ ഗാഡിഗുഡ്ഡ മൊട്ടകുഞ്ചയിലെ പി. രാജീവി റൈ (82) നിര്യാതനായി. വാര്‍ധക്യ സഹജമാNews, Obituary, CPM Leader M Ramanna Rai's wife Rajeevi passes away
മുള്ളേരിയ: (my.kasargodvartha.com 19.11.2017) സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പരേതനായ എം. രാമണ്ണ റൈയുടെ ഭാര്യ ഗാഡിഗുഡ്ഡ മൊട്ടകുഞ്ചയിലെ പി. രാജീവി റൈ (82) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജീവിറൈ ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

രാജീവി റൈസി പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് അംഗമായിരുന്നു. 1960 കളില്‍ രാമണ്ണറൈയെ ചൈനാ ചാരനായി മുദ്രകുത്തി ജയിലിലടച്ചിരുന്നു. രാജീവ് റൈയെയും ഇതിന്റെ പേരില്‍ പോലീസ് വേട്ടയാടിയിരുന്നു. ഗര്‍ഭിണിയായിരുന്ന കാലത്ത്പോലും പോലീസ് രാജീവിയെ ഉപദ്രവിച്ചിരുന്നു. ഇ.എം.എസ്,  ഇ.കെ നായനാര്‍ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ കാസര്‍കോട്ടെത്തുമ്പോഴൊക്കെ അവര്‍ക്ക് വിരുന്നേകിയത് രാജീവി റൈ ആയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, CPM Leader M Ramanna Rai's wife Rajeevi passes away

Post a Comment