Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; 11 വേദികള്‍, നീലാംബരിയും ഹംസധ്വനിയും ചിലമ്പണിയും

ചെമ്മനാട് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള 11 വേദികള്‍ തയ്യാറായി. വേദികള്‍ ഇവയാണ്. വേദി 1- നീലാംബരി, വേദി 2- ഹംസധ്വനി, വേദി 3- മോഹനം,Kerala, News, Kalolsavam, 11 stages for District School Kalolsavam
കാസര്‍കോട്: (my.kasargodvartha.com 23.11.2017) ചെമ്മനാട് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള 11 വേദികള്‍ തയ്യാറായി. വേദികള്‍ ഇവയാണ്. വേദി 1- നീലാംബരി, വേദി 2- ഹംസധ്വനി, വേദി 3- മോഹനം, വേദി 4- കനകാംഗി, വേദി 5- മേഘമല്‍ഹാര്‍, വേദി 6- മലഹരി, വേദി 7- ശ്രീരഞ്ജിനി, വേദി 8- നാടകപ്രിയ, വേദി 9- സൂര്യകാന്തം, വേദി 10- ആരഭി, വേദി 11- കാംബോജി എന്നീ പേരുകളിലാണ് വേദികള്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രധാന വേദിയുടെ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്. നടനവേദികള്‍ ഉണരുന്നതോടെ ചെമ്മനാട് ഒരാഴ്ചക്കാലം കലാലഹിരിയിലായിരിക്കും. കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒഫീഷ്യലുകള്‍ക്കും വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുക. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, 11 stages for District School Kalolsavam

Post a Comment