Join Whatsapp Group. Join now!

എരോലില്‍ സ്വലാത്ത് മജ്ലിസ് വാര്‍ഷികത്തിന് തുടക്കമായി

എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുള്ള സ്വലാത്ത് മജ്ലിസിന്റെ 31-ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് പ്രസിഡന്റ് മുല്ലച്ചേരി അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. Kerala, News, Religion, Erol, Swalath Majlis started.
ഉദുമ: (my.kasargodvartha.com 07/10/2017) എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുള്ള സ്വലാത്ത് മജ്ലിസിന്റെ 31-ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് പ്രസിഡന്റ് മുല്ലച്ചേരി അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. എരേല്‍, ഉദുമ പടിഞ്ഞാര്‍ ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.


എരോല്‍ ഇമാം സയ്യിദ് യു കെ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്ല്യാര്‍, റശീദ് മൊട്ടയില്‍, പി മുഹമ്മദ് കുഞ്ഞി ഹാജി പ്രസംഗിച്ചു. ശരീഫ് എരോല്‍ സ്വാഗതവും അബൂബക്കര്‍ മുസ്ല്യാര്‍ നന്ദിയും പറയും. മഗ്രിബ് നിസ്‌കാരനന്തരം നടന്ന ദിഖ്ര് ഹല്‍ഖയ്ക്ക് സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ അല്‍ ബുഖാരി (കുറാ തങ്ങള്‍) നേതൃത്വം നല്‍കി. അബ്ദുല്ലക്കുഞ്ഞി മുസ്ല്യാര്‍ ചെമ്പിരിക്ക ഉദ്ബോധന പ്രഭാഷണം നടത്തി.

ഏഴിന് ശനിയാഴ്ച രാത്രി 8.30 ന് നൗഫല്‍ സഖാഫി കളസ, എട്ടിന് ഞായറാഴ്ച വഹാബ് സഖാഫി മമ്പാട്, ഒമ്പതിന് തിങ്കളാഴ്ച വൈ കുഞ്ഞഹമ്മദ് സഅദി, 10 ചൊവ്വാഴ്ച ഹംസ മിസ്ബാഹി ഓട്ടപദവ്, 11 ബുധനാഴ്ച അബ്ദുല്‍ മജീദ് ബാഖവി മതപ്രഭാഷണം നടത്തും.

12 ന് വ്യാഴാഴ്ച സ്വലാത്ത് മജ്ലിസോടെ പരിപാടി സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Erol, Swalath Majlis started.

Post a Comment