Join Whatsapp Group. Join now!

ഖാസി സി എം ഉസ്താദിന്റെ ദുരൂഹ മരണം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- ജനകീയ ആക്ഷന്‍ കമ്മിറ്റി

ഖാസി സി എം അബ്ദുല്ല മൗലവിയെ ആസൂത്രിതമായി കൊട്ടേഷന്‍ സംഘം കൊലപ്പെടുത്തിയതാണെന്ന ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി Kerala, News, Qazi CM Abdulla Maulavi, Janakeeya Action committee
കാസര്‍കോട്: (my.kasargodvartha.com 24/10/2017) ഖാസി സി എം അബ്ദുല്ല മൗലവിയെ ആസൂത്രിതമായി ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയതാണെന്ന് ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കാസര്‍കോട് ഖാസിലൈന്‍ ഖാസിയാറകത്ത് ചേര്‍ന്ന യോഗം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. മുഖ്യതിഥിയായി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സംബന്ധിച്ചു. ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരുമകന്‍ അഹ് മദ് ഷാഫി ദേളി, സി എം ഉസ്താദ് കുടുബാംഗവും ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയുമായ സി എം അബ്ദുല്ലക്കുഞ്ഞി ഹാജി ചെമ്പരിക്ക, ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ സിദ്ദീഖ് നദ് വി, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലൈന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, യു കെ മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, ഹാരിസ് ബി എം ബെണ്ടിച്ചാല്‍, ഉബൈദുല്ല കടവത്ത്, ആബിദ് മഞ്ഞംപാറ, മുസ്തഫ ഏതിര്‍ത്തോട്, ഹമീദ് ബദിയടുക്ക, കുന്നില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബസിച്ചു.

ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സഅദി ഖാസി ലൈന്‍ നന്ദിയും പറഞ്ഞു. ഓട്ടോ ഡ്രൈവറുടെ മൊഴി പരസ്യപ്പെടുത്തിയ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28ന് എറണാകുളം സി ജെ എം കോടതിയുടെ വിധി വരാന്‍ ഉള്ളതുകൊണ്ട് 28 ന് ശേഷം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്തില്‍ എല്ലാ വിഭാഗം സംഘടനകളെയെല്ലാം ഉള്‍പെടുത്തി ജനകീയ ഐക്യനിര ഉണ്ടാക്കി ഉചിതമായ തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Qazi CM Abdulla Maulavi, Janakeeya Action committee, Qazi case: Janakeeya Action committee demands government's intervention. 

Post a Comment