Join Whatsapp Group. Join now!

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനവഞ്ചന മാത്രം കൈമുതലാക്കിയവര്‍: പി.ജി. ദേവ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനവഞ്ചന മാത്രം കൈമുതലാക്കിയവരും സാധാരണക്കാരന്റെ അവകാശങ്ങള്‍ തച്ചുടക്കുന്ന News, Kerala, Vehicle, DCC, President, Programme, Meet, Padayorukkam vehicle propaganda Conducted.
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.10.2017) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനവഞ്ചന മാത്രം കൈമുതലാക്കിയവരും സാധാരണക്കാരന്റെ അവകാശങ്ങള്‍ തച്ചുടക്കുന്ന വരുമാണെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ട് പി.ജി. ദേവ് അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പരിപാടിയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പരപ്പയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബാബു കോഹിനൂര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി. സെക്രട്ടറി ഹരീഷ് പി. നായര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം.കെ രത്‌നാകരന്‍, കെ.പി.മോഹനന്‍, ദിനേശന്‍ മൂലക്കണ്ടം, പ്രവീണ്‍ തോയമ്മല്‍, പി.കെ ചന്ദ്രശേഖരന്‍, യു.വി.എ റഹ് മാന്‍, പ്രദീപ് കുമാര്‍, ബി.പി.അജയന്‍, ബേളൂര്‍ ഗോപകുമാര്‍, ശശീന്ദര്‍, സി.ഒ.സജി, പത്മരാജന്‍ ഐങ്ങോത്ത്, ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി. ബാലകൃഷ്ണന്‍ സ്വാഗതവും ശ്രീജിത്ത് ചോയ്യംകോട് നന്ദിയും പറഞ്ഞു.

Keywords: News, Kerala, Vehicle, DCC, President, Programme, Meet, Padayorukkam vehicle propaganda Conducted.

Post a Comment