Join Whatsapp Group. Join now!

'ഖാസി കേസ്; സത്യാവസ്ഥ പുറത്തുകൊണ്ടുവരണം'

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി എം ഉസ്താദിന്റെ മരണത്തിലെ സത്യാവസ്ഥ Dubai, Gulf, News, UAE Kalanad Muslim Jama-ath,
ദുബൈ: (my.kasargodvartha.com 28.10.2017) പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി എം ഉസ്താദിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. മരണം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിരവധി അന്വേഷണ സംഘങ്ങള്‍ അന്വേഷണം നടത്തിയിട്ടും സത്യാവസ്ഥ പുറത്തുവരാത്തതില്‍ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Dubai, Gulf, News, UAE Kalanad Muslim Jama-ath.


കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിട്ടുള്ള വെളിപ്പെടുത്തലുകള്‍ ഏറെ ഞെട്ടലുളവാക്കുന്നതാണെന്നും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും സമര മുഖത്തുള്ള മുഴുവന്‍ സംഘടനകള്‍ക്കും യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പിന്തുണയും പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, UAE Kalanad Muslim Jama-ath, Organizations demand more investigation in Khazi case.

Post a Comment