Join Whatsapp Group. Join now!

പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; മധുരം നിറഞ്ഞ ഓര്‍മ്മകളുമായി

1987ലെ എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 30 വര്‍ഷത്തിന് ശേഷം ഒത്ത് കൂടിയപ്പോള്‍ SSLC Batch, Old students, School, Kerala, News.
പുല്ലൂര്‍: (my.kasargodvartha.com 03.10.2017) 1987ലെ എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 30 വര്‍ഷത്തിന് ശേഷം ഒത്ത് കൂടിയപ്പോള്‍ ഓര്‍മ്മകള്‍ മധുരതരമായ അനുഭവമായി. ആ കാലഘട്ടത്തിലെ സന്തോഷങ്ങളും ആഘോഷങ്ങളും സങ്കടങ്ങളും അനുഭവങ്ങളും പങ്കുവെച്ചപ്പോള്‍ എല്ലാവരും കുറച്ച് നേരത്തേക്ക് വിദ്യാര്‍ത്ഥികളായി മാറുകയായിരുന്നു. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ 1987ലെ എസ് എസ് എല്‍ സി ബാച്ചില്‍ പഠനം നടത്തിയവരാണ് ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയത്.

SSLC Batch, Old students, School, Kerala, News.

എല്ലാവരും അവരുടെ 30 വര്‍ഷത്തെ ജീവിതയാത്ര വിവരിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. തങ്ങളുടെ സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ പഠന രീതികള്‍ക്കും സൗഹൃദങ്ങള്‍ക്കും ഇപ്പോള്‍ ഒരുപാട് മാറ്റം സംഭവിച്ചതായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. നിറഞ്ഞ മനസ്സോടെ ഇനിയും ഒത്തുകൂടണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എല്ലാവരും പിരിഞ്ഞുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSLC Batch, Old students, School, Kerala, News,  Old students meet conducted in Pulloor Udayanagar high school.

Post a Comment