Join Whatsapp Group. Join now!

സ്വച്ഛ് ഹി സേവാ കാമ്പയിനുമായി നുസ്രത്ത് ക്ലബ്ബ്

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചൗക്കി നുസ്രത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സ്വച്ഛ് ഹി സേവാ ശുചീകര Kerala, News, Gandhi Jayanti, Swachh Hi Seva, Arts and Sports Club.
ചൗക്കി: (my.kasargodvartha.com 01.10.2017) ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചൗക്കി നുസ്രത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സ്വച്ഛ് ഹി സേവാ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു. ചൗക്കി ടൗണ്‍ ശുചീകരണത്തിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എസ് എച്ച് ഹമീദ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജീബ്, നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍, മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് സത്താര്‍ ബ്ലാര്‍ക്കോട്, ജമാഅത്ത് സെക്രട്ടറി ബഷീര്‍ മൂപ്പ, മഹ് മൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ക്ലബ്ബ് പ്രസിഡന്റ് മനോജ്, സെക്രട്ടറി നിസാഫി, കരീം ചൗക്കി, ഷുക്കൂര്‍ മുക്രി, സലീം ലാഞ്ചി, കരീം ആമു, ഷാനിദ് കൊടക്, അമ്മൂട്ടി, ശെയ്ദ് എം കെ, ബിലാല്‍, സിനാന്‍, അഫ്നാന്‍, സവാദ്, ഷംസീര്‍, റാഷിദ്, മിഹാദ് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Gandhi Jayanti, Swachh Hi Seva, Arts and Sports Club.

Post a Comment