Join Whatsapp Group. Join now!

കണ്ണിയത്ത് അക്കാദമി അജ്മാന്‍ കമ്മിറ്റി ഭാരവാഹികള്‍

മത ഭൗധിക വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ കര്‍മ പദ്ധതികളുമായി യു എ ഇയിലെത്തിയ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി നേതാക്കള്‍ക്ക് അജ്മാന്‍ കെ എം സി സി ഹാളില്‍ Gulf, News, Religion, Kanniyath Usthad Islamic Academy
അജ്മാന്‍: (my.kasargodvartha.com 20/10/2017) മത ഭൗധിക വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ കര്‍മ പദ്ധതികളുമായി യു എ ഇയിലെത്തിയ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി നേതാക്കള്‍ക്ക് അജ്മാന്‍ കെ എം സി സി ഹാളില്‍ നല്‍കിയ സ്വീകരണ പരിപാടി എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് ഉബ്രങ്കള അധ്യക്ഷനായി.

കണ്ണിയത്ത് അക്കാദമി കേന്ദ്ര കമ്മിറ്റി സെക്രട്ടറി മാഹിന്‍ കേളോട്ട് വിഷന്‍ 2020 കര്‍മ പദ്ധതി വിശദീകരിച്ചു. എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഷന്‍ 18 ചെയര്‍മാന്‍ ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസി, വിഷന്‍ 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകുടല്‍, കരീം ഫൈസി മുക്കൂട്, മുനീഫ് ബദിയടുക്ക, കെ എം സി സി അജ്മാന്‍ പ്രസിഡന്റ് സൂപ്പി പാതിരിപറ്റ, മജീദ് പന്തല്ലൂര്‍, വൈ ഹനീഫ കുംബടാജെ, അമീര്‍ ഹുദവി, ഹുസൈന്‍, അബ്ബാസ് ഉദുമ, നൗഷാദ് ഫൈസി, അബ്ദുല്ല അലാബി, എം എസ് ഹമീദ്, മുഹമ്മദ് മദനി, ഷരീഫ് ഹാജി, ഷരീഫ് കളനാട്, ഇബ്രാഹിം ഉദുമ, ഖലീല്‍ മത്തടുക്ക, ഹനീഫ് ആലംപാടി, മജീദ് ഉദുമ, മുഹമ്മദ് ഹമീദ്, ജാഫര്‍ പെര്‍മുദെ, ഹസൈനാര്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു. കണ്ണിയത്ത് അക്കാദമി അജ്മാന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മാഹിന്‍ കേളോട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ബാസ് ഉദുമ (പ്രസിഡണ്ട്), ഷാഫി മാര്‍പ്പനടുക്ക (വര്‍ക്കിങ് പ്രസിഡന്റ്), അഷ്‌റഫ് നീര്‍ച്ചാല്‍ (ജനറല്‍ സെക്രട്ടറി), ഖലീല്‍ മാടത്തടുക്ക (വര്‍ക്കിങ് സെക്രട്ടറി), ഹസൈനാര്‍ കാഞ്ഞങ്ങാട് (ട്രഷറര്‍), ഹനീഫ് ഉബ്രങ്കള, ഖാദര്‍ ഉളുവാര്‍, റഷീദ് കൊല്ലങ്കാന (വൈസ് പ്രസിഡന്റ്), ജബ്ബാര്‍ എടനീര്‍, ഹനീഫ് ആലംപാടി, മുസ്തഫ മാടത്തടുക്കയ അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും, ഷാഫി മാര്‍പ്പനടുക്ക നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Religion, Kanniyath Usthad Islamic Academy.

Post a Comment