Join Whatsapp Group. Join now!

വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ കുന്നില്‍ ഹൗസില്‍ അഷ്‌റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. പരേതനായ കുഞ്ഞാമു- ഫാത്വിമ Kerala, Obituary, Hashim Street Haseena passes away
കാസര്‍കോട്: (my.kasargodvartha.com 09.10.2017) വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ കുന്നില്‍ ഹൗസില്‍ അഷ്‌റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. പരേതനായ കുഞ്ഞാമു- ഫാത്വിമ ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കുട്ടിയെ മദ്രസയില്‍ അയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹസീന. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഹസീനയെ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

മക്കള്‍: ഐഫാന, അസ്മിന, അഫീഫ, ഹസ്‌ന, അഫ്താബ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). മരുമക്കള്‍: ഹാരിസ്, മുഹമ്മദ്, മുനീര്‍. സഹോദരങ്ങള്‍: റൈഹാന, റഹ് മത്ത്, മിസ് രിയ, റസിയ, ഖൗലത്ത്, ജലാല്‍. ഖബറടക്കം വൈകിട്ട് ആറു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Hashim Street Haseena passes away

Post a Comment