Join Whatsapp Group. Join now!

'കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നു:'; എസ്ബിഐയുടെ തീവെട്ടിക്കൊള്ളക്കെതിരെ ഫോര്‍വേഡ് ബ്ലോക്ക് പ്രതിഷേധ ധര്‍ണ

എസ്ബിഐയുടെ തീവെട്ടിക്കൊള്ളക്കെതിരെ ഫോര്‍വേഡ് ബ്ലോക്ക് പ്രതിഷേധ ധര്‍ണ നടത്തി News, Kerala, Kasaragod, SBI,
കാസര്‍കോട്:(my.kasargodvartha.com 26/10/2017) എസ്ബിഐയുടെ തീവെട്ടിക്കൊള്ളക്കെതിരെ ഫോര്‍വേഡ് ബ്ലോക്ക് പ്രതിഷേധ ധര്‍ണ നടത്തി. വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി എസ്ബിഐ ബാങ്ക് കാസര്‍കോട് ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തി.

ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശകരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അധ്യഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ബാസ് മുതലപ്പാറ, റഷീദ്, റിയാസ്, ബാബു, സവാദ്, നസീര്‍ ഏരത്തില്‍, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

News, Kerala, Kasaragod, SBI, Forward block Dharna against SBI, Secratary, Inauguration.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, SBI, Forward block Dharna against SBI, Secratary, Inauguration.

Post a Comment