Join Whatsapp Group. Join now!

പാക്യാര ബൈത്തുറഹ് മ താക്കോല്‍ ദാനവും ലീഗ് ഓഫീസ് ഉദ്ഘാടനവും; സംഘാടക സമിതിയായി

പാക്യാരയില്‍ ഖത്തര്‍ കെ എം സി. സി ഉദുമ പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ ദാനവും പാക്യാര ലീഗ് ഓഫീസ് ഉദ്ഘാടനവും ഒക്ടോബര്‍ രണ്ടാം വാരത്തില്‍ Kerala, KMCC, IUML, News, Muslim League, Baithu Rahman, Pakyara
ഉദുമ: (my.kasargodvartha.com 09.10.2017) പാക്യാരയില്‍ ഖത്തര്‍ കെ എം സി. സി ഉദുമ പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ ദാനവും പാക്യാര ലീഗ് ഓഫീസ് ഉദ്ഘാടനവും ഒക്ടോബര്‍ രണ്ടാം വാരത്തില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയോടനുബന്ധിച്ച് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളെയും പ്രമുഖ പ്രാസംഗികരെയും പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തും.


പാക്യാര ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, പഞ്ചായത്ത് പ്രസിഡന്റ് കാപ്പില്‍ കെ ബി എം ഷരീഫ്, ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, കരീം നാലാം വാതുക്കല്‍, സുബൈര്‍ കേരള, ഖത്തര്‍ കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ഖത്തര്‍ കെ എം സി സി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി, ഖത്തര്‍ കെ എം സി സി പ്രതിനിധി കെ എസ് ഉബൈദ്, ലീഗ് നേതാക്കളായ കണിയമ്പാടി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല തായത്ത്, ഇസ്മാഈല്‍ പാക്യാര, ശാഖ ലീഗ് ട്രഷറര്‍ കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് വൈ അബ്ദുല്‍ റഹ് മാന്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കുഞ്ഞഹമ്മദ് പാക്യാര, ജനറല്‍ സെക്രട്ടറി ഇജാസ് ഷുക്കൂര്‍ സംസാരിച്ചു.

സംഘാടക സമിതി: കെ എ മുഹമ്മദലി, ഹമീദ് മാങ്ങാട്, എം എച്ച് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ഹാരിസ് അങ്കക്കളരി, കെ എസ് ഉബൈദ്, നഫീസ പാക്യാര, കരീം നാലാംവാതുക്കല്‍, സുബൈര്‍ കേരള, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍ പാക്യാര, അബ്ദുല്ല തായത്ത്, അബ്ദുല്ലകുഞ്ഞി ഉദുമ, അബ്ദുര്‍ റഹ് മാന്‍, ഹൈദര്‍ പാക്യാര (രക്ഷാധികാരികള്‍), കാപ്പില്‍ കെ ബി എം ഷരീഫ് (ചെയര്‍മാന്‍), ബഷീര്‍ പാക്യാര (കണ്‍വീനര്‍), ഹാഷിം പാക്യാര (ട്രഷറര്‍), കുഞ്ഞഹമ്മദ് പാക്യാര (പബ്ലിസിറ്റി ചെയര്‍മാന്‍), ഇജാസ് ഷുക്കൂര്‍ (കണ്‍വീനര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, KMCC, IUML, News, Muslim League, Baithu Rahman, Pakyara.

Post a Comment