Join Whatsapp Group. Join now!

'ശുചിത്വമുള്ള വീട് നല്ല നാളേയ്ക്ക്'; പി ഡി പി ഗൃഹ സന്ദര്‍ശന യാത്ര നടത്തി

നമ്മള്‍ ഒന്നിക്കൂ 'ശുചിത്വമുള്ള വീട് നല്ലനാളേയ്ക്ക്' എന്ന പ്രമേയവുമായി പി ഡി പി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ Kerala, News, PDP visited houses
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 21.07.2019) നമ്മള്‍ ഒന്നിക്കൂ 'ശുചിത്വമുള്ള വീട് നല്ലനാളേയ്ക്ക്' എന്ന പ്രമേയവുമായി പി ഡി പി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശന യാത്ര സംഘടിപ്പിച്ചിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ബദിയടുക്ക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 60ല്‍പരം വീടുകള്‍ സന്ദര്‍ശിക്കുകയും വൃക്ഷതൈകള്‍ വിതരണം നടത്തുകയും മധുര പലഹാര കിറ്റുകള്‍ നല്‍കുകയും മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ചെയ്തു. ആദ്യഘട്ടം ബദിയടുക്കയില്‍ സമാപിച്ചു.

രണ്ടാം ഘട്ടം ഓഗസ്റ്റ് നാലിന് ഞായറാഴ്ച നടത്തും. വൃക്ഷത്തൈ വിതരണം പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂരും മധുരപലഹാര കിറ്റ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ജാസി പൊസോട്ടും നല്‍കി നിര്‍വഹിച്ചു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ആബിദ് മഞ്ഞംപാറ, പി.സി.എഫ്. ഷാര്‍ജ പ്രസിഡന്റ്, അത്തീക് റഹ് മാന്‍ തൊട്ടി, മണ്ഡലം ട്രഷറര്‍ ഖാദര്‍ ആദൂര്‍, മണ്ഡലം ജോ. സെക്രട്ടറി സിദ്ദീഖ് മഞ്ചത്തടുക്ക, വൈസ് പ്രസിഡന്റ് ബാബു നെട്ടണിഗെ, പി ടി യു സി കണ്‍വീനര്‍ ഖാലിദ് ബാഷ, മുഹമ്മദ് ആലംപാടി, മൊയ്തു ബദിയടുക്ക, അബ്ദുല്‍ ഹമീദ് മൊഗ്രാല്‍പുത്തൂര്‍, ഖാലിദ് എസ് പി നഗര്‍, മുനീര്‍ പള്ളപ്പാടി, ഷംസുദ്ദീന്‍ ബദിയടുക്ക, ഉവൈസ് ആദൂര്‍, മുഹമ്മദ് കര്‍ണൂര്‍, ഹമീദ് മഞ്ചത്തടുക്കം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കുഞ്ഞിക്കോയ തങ്ങള്‍ സ്വാഗതവും സി എച്ച് അബ്ദുല്ല നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  PDP visited houses
  < !- START disable copy paste -->

Post a Comment