Join Whatsapp Group. Join now!

ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തിരുവനന്തപുരം, പാന്‍ടെക്, മംഗല്‍പാടി പഞ്ചായത്ത്, കുടുംബശ്രീ, സി ഡി എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ കിരണ്‍ Kerala, News, Energy protection awareness seminar conducted
മംഗല്‍പാടി: (my.kasargodvartha.com 01.03.2019) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തിരുവനന്തപുരം, പാന്‍ടെക്, മംഗല്‍പാടി പഞ്ചായത്ത്, കുടുംബശ്രീ, സി  ഡി  എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ കിരണ്‍ 2018-19 സെമിനാര്‍ സംഘടിപ്പിച്ചു. മംഗല്‍പാടി പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോടിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഇശത്ത് ഹാരിഫ, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ അബ്ദുര്‍ റസാഖ്, മഞ്ജുനാഥ് എന്നിവര്‍ സംസാരിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്സണല്‍ കെ ആര്‍ ജയചന്ദ്രന്‍ ക്ലാസെടുത്തു. തുടര്‍ന്ന് ബാലചന്ദ്രന്‍ കൊട്ടോടിയുടെ 'ഉര്‍ജ്ജവിസ്മയം 'മാജിക് ഷോയും നടന്നു. പാന്‍ടെക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ സ്വാഗതവും ടി തമ്പാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Energy protection awareness seminar conducted
  < !- START disable copy paste -->

Post a Comment