Join Whatsapp Group. Join now!

വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് നിര്‍മാണ മേഖല സ്തംഭിപ്പിക്കാനൊരുങ്ങുന്നു

നഗരത്തില്‍ വസത്രസ്ഥാപനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസ് വാഹനപരിശോധന നടത്തിയത് പ്രതിഷേധത്തിന് കാരണമായി. ചൊവ്വാഴ്ചകണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒമ്പതിന് നിര്‍മാണ മേഖല സ്തംഭനവുംKerala, News, Construction workers strike starts on 11th
കാസര്‍കോട്: (my.kasargodvartha.com 06.08.2018) കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒമ്പതിന് നിര്‍മാണ മേഖല സ്തംഭനവും രാവിലെ 11 ന് കാസര്‍കോട് നഗരത്തില്‍ പ്രകടനവും നടത്തും. ഇന്ധന വില നിയന്ത്രിക്കുക, ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മണല്‍ ലഭ്യത ഉറപ്പു വരുത്തുക, അനിയന്ത്രിത വിലക്കയറ്റം തടയുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക, സൈറ്റ് ഇന്‍ഷുറന്‍സ് നടപ്പില്‍ വരുത്തുക, മെമ്പര്‍ മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക, നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും സാഹചര്യമൊരുക്കുക, നിര്‍മാണ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുക, സര്‍ക്കാര്‍ ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കുക, നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റി രൂപീകരിക്കുക, ഇറക്കുമതി വിദേശ മണലിന്റെ വില കുറയ്ക്കുക, സിമന്റിന്റെ അനിയന്ത്രിത വിലക്കയറ്റം തടയുക, എം സാന്‍ഡിന്റെ ഗുണനിലവാരം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം.

വാര്‍ത്താ സമ്മേളനത്തില്‍ സി ഡബ്ല്യു എസ് എ ജില്ലാ സെക്രട്ടറി പി ആര്‍ ശശി, കെ വി രമണന്‍, ബി കെ അബ്ദുല്‍ സമദ്, എ ആര്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Construction workers strike starts on 11th
  < !- START disable copy paste -->

Post a Comment