Join Whatsapp Group. Join now!

ഈദുൽ ഫിത്വർ ആശംസകൾ 2018

Eid Al Fitr 2018 Greetings

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍
പ്രസിഡന്റ്, ജാമിഅ സഅദിയ്യ അറബിയ്യ

ബന്ധങ്ങള്‍ അറ്റു പോകുന്ന സമകാലീന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണം.
ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാള്‍. ആഘോഷ ദിവസം മതം വിലക്കിയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തം.

ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേരആഘോഷങ്ങള്‍ പരിധി വിടുന്ന സാമൂഹികഘടനയില്‍ ഇസ്ലാമിന്റെ ഈദുകള്‍ വേറിട്ട് നില്‍ക്കുന്നു; നില്‍ക്കണം. ആഘോഷങ്ങള്‍ ദൈവാരാധനയായി മാറുന്ന അത്ഭുതമാണ് ഈദില്‍ സംഭവിക്കുന്നത്. ഇസ്ലാം സമര്‍പ്പിക്കുന്ന ആഘോഷനാളുകള്‍ പരസ്പര ബന്ധങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും സമാനതകളില്ലാത്ത ആകാശങ്ങള്‍ തീര്‍ക്കുന്നുണ്ട്. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും സംഭവിച്ചുകൂട.
ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.

യു.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍
(ജനറല്‍ സെക്രട്ടറി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്)

മാനത്ത് ശവ്വാലമ്പിളി വെട്ടം തെളിഞ്ഞിരിക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പാഠങ്ങളും പരിശീലനങ്ങളുമേകി വിശ്വാസി സമൂഹത്തെ സംസ്‌കരിച്ച വിശുദ്ധ റമദാന് യാത്രാമൊഴി. റമദാനിന്റെ നന്മ നമുക്ക് തുടര്‍ജീവിതത്തില്‍ മുതല്‍ക്കൂട്ടാവണം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.

ഖാസി എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ

സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍  പെരുന്നാള്‍ ദിനം സഹായകമാകട്ടെ. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമദാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി

മാനവികതയുടെ മൂല്യങ്ങള്‍ പകര്‍ന്ന വിശുദ്ധ റമദാന് യാത്രാമൊഴിയേകി മാനത്ത് താരകങ്ങളുടെ തോഴനായി ശവ്വാലമ്പിളി വിരിഞ്ഞിരിക്കുന്നു. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍

ഇ ചന്ദ്രശേഖരന്‍ 
(റവന്യു വകുപ്പ് മന്ത്രി)

വേദനകള്‍ സഹ്യമാക്കാന്‍ പരിശീലിപ്പിക്കുന്ന റമദാനുശേഷം വന്നുചേരുന്ന ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ മനസ്സിലെ അനിര്‍വ്വചനീയമായ അനുഭൂതിയാണ്. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ സന്ദേശമാണ് ചെറിയ പെരുന്നാള്‍ പകര്‍ന്നുനല്‍കുന്നത്. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍.


യു.ടി. ഖാദര്‍
മന്ത്രി, കര്‍ണ്ണാടകവ്രതശുദ്ധിയുടെ ദിനരാത്രങ്ങളോട് യാത്രാമൊഴി ചൊല്ലി വിശ്വാസി സമൂഹം ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നു. റമദാന്‍ പകര്‍ന്ന സഹനത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും സമാനതകളില്ലാത്ത പാഠങ്ങള്‍ തുടര്‍ജീവിതത്തിലേക്കുള്ള ഇന്ധനമാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.

എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ

ത്യാഗത്തിന്റേയും ആത്മ സമര്‍പണത്തിന്റേയും പരിസമാപ്തി കുറിക്കുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും നന്മനിറഞ്ഞ സന്തോഷപൂര്‍ണമായ ഈദുല്‍ ഫിത്വര്‍ ആശംസകള്‍


പി കരുണാകരന്‍ എം പി

സ്വച്ഛവിഹായസ്സില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അലയൊലികള്‍ തീര്‍ത്ത് ചെറിയ പെരുന്നാള്‍ ആഗതമാവുന്നു. വിശക്കുന്നവന്റെ വേദന വ്രതാനുഷ്ടാനത്തിലൂടെ തിരിച്ചറിഞ്ഞാണ് വിശ്വാസി സമൂഹം റമദാന്‍ പൂര്‍ത്തീകരിക്കുന്നത്. റമദാനിനോട് വിടചൊല്ലി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുന്ന വിശ്വാസികള്‍ക്കും സര്‍വ്വ മനുഷ്യര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.


എം രാജഗോപാലന്‍ എം എല്‍ എ

വാക്കുകളുടെ മായികവലയത്തിലൊതുങ്ങാത്ത അനുഭൂതികള്‍ സമ്മാനിച്ചുകൊണ്ട് ചെറിയപെരുന്നാള്‍ സുദിനം വന്നണയുന്നു. വ്രതകാലത്തിന്റെ വിടവാങ്ങലും പെരുന്നാളിന്റെ ആഗമനവും സംഗമിക്കുന്ന ഈ സമ്മോഹനമുഹൂര്‍ത്തത്തില്‍ ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

പി.ബി. ആബ്ദുര്‍ റസാഖ് എം എല്‍ എ

സ്നേഹവും സഹിഷ്ണുതയും
സൗഹാര്‍ദവുമുള്ള ലോകമാണ്
ഒരോ ഈദ് ദിനവും ആഹ്വാനം ചെയ്യുന്നത്.
വൈവിധ്യങ്ങളെ തുറന്ന മനസോടെ ഉള്‍ക്കൊള്ളാനുള്ള
വിശാലതയാണ് ആഘോഷങ്ങളുടെ അന്തസത്ത.
മതസൗഹാര്‍ദത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും
മികച്ച മാതൃകളാവണം ഒരോ ആഘോഷങ്ങളും.

കെ കുഞ്ഞിരാമന്‍ എം എല്‍ എ

സ്നേഹവും സൗഹൃദവും കളിയാടുന്ന ചെറിയപെരുന്നാള്‍ ദിനം വരവായി. സാഹോദര്യത്തിന്റെ വിളംബരമായ ഈ പെരുന്നാള്‍ ദിനം മാനവരെ ഒന്നിപ്പിക്കുവാനുള്ള സന്ദര്‍ഭമാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍


കെ. ജീവന്‍ ബാബു
ജില്ലാ കളക്ടര്‍, കാസര്‍കോട്


വ്രതശുദ്ധിയുടെ ഒരു മാസത്തെ രാപ്പകലുകള്‍ പൂര്‍ത്തിയാക്കി മാനവ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ചെറിയ പെരുന്നാള്‍ വേ്‌ളയില്‍ മുഴുവന്‍ വിശ്വാസികള്‍ക്കു നേരുന്നും ഒരായിരം ഈദ് ആശംസകള്‍

ഡോ. എ. ശ്രീനിവാസ്
ജില്ലാ പോലീസ് മേധാവി


വ്രതശുദ്ധിയുടെ ഒരു മാസം പിന്നിട്ട് മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ചെറിയ പെരുന്നാള്‍ സമാഗതമായി. മുഴുവന്‍ വിശ്വാസികള്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

സി.എ. അബ്ദുര്‍ റഹീം
സി.ഐ. കാസര്‍കോട്

മനുഷ്യസമൂഹത്തിനൊട്ടാകെ നന്മയുടെ സൗരഭ്യം പകര്‍ന്ന്
ചെറിയ പെരുന്നാള്‍ ദിനം വന്നെത്തുന്നു.
മാനവമാനസങ്ങളെ മലിനമാക്കുന്ന വെറികളും ദുശ്ശീലങ്ങളും
വെടിഞ്ഞ് നന്മയുടെ മൂല്യങ്ങള്‍ ആത്മാവില്‍ വിളക്കിച്ചേര്‍ക്കാന്‍
റമദാന്‍ പകര്‍ന്ന ഊര്‍ജ്ജം ജീവിതത്തിലുടനീളം
കാത്തുസൂക്ഷിക്കാന്‍ നമുക്കാവണം.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

ചെര്‍ക്കളം അബ്ദുല്ല

പുണ്യം പൂത്തുലഞ്ഞ വിശുദ്ധ റമദാനിലെ നോമ്പനുഷ്ഠാനങ്ങള്‍ക്ക് വിരാമം കുറിച്ചാണ് ചെറിയ പെരുന്നാള്‍ വന്നണയുന്നത്. ഒരു മാസത്തെ കഠിന വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം നിലനിര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാവണം. എല്ലാവര്‍ക്കും സ്‌നേഹത്തിന്റേയും ഒരുമയുടേയും സന്തോഷത്തിന്റേയും ഈദ് ആശംസകള്‍


എം.സി. ഖമറുദ്ദീന്‍

വിശ്വാസികളുടെ മനധാരില്‍ ആഹ്ലാദത്തിന്റെ തിരശ്ശീലയുയര്‍ത്തി മാനത്ത് ശവ്വാലമ്പിളി തെളിയുന്നു. സ്നേഹവും സാഹോദര്യവും മതമൈത്രിയും തുളുമ്പുന്ന സൗഹാര്‍ദ്ദത്തിന്റെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസിസമൂഹത്തിന് സാധിക്കണം. ഏവര്‍ക്കും ഹൃദ്യമായ ഈദ് ആശംസകള്‍

റഹ്മാന്‍ തായലങ്ങാടി

മഴപ്പക്ഷികള്‍ ചിറകു കുടഞ്ഞു
കൊത്തിപ്പെറുക്കുന്ന ധാന്യമണികളില്‍
ഈദുല്‍ ഫിത്വറിന്റെ നന്മയുണ്ട്,
സന്ദേശമുണ്ട്....
സുമനസ്സുകള്‍ക്ക്,
സ്‌നേഹത്തോടെ
പെരുന്നാള്‍ ആശംസകള്‍


സ്‌കാനിയ ബെദിര

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പെരുന്നാളിന് ഒരായിരം ആശംസകള്‍ടി.എ. ഷാഫി,
പ്രസിഡണ്ട്, കാസര്‍കോട് പ്രസ് ക്ലബ്ബ്


വിശുദ്ധ റമദാന്റെ പവിത്രനാളുകള്‍ കൊണ്ട് ഹൃദയത്തെ തുടച്ചെടുത്ത്, ചെറിയ പെരുന്നാളിന്റെ വലിയ ആഹ്ലാദത്തിലേക്ക് കടക്കുന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ ...

അസീസ് അബ്ദുല്ല


ശവ്വാല്‍നിലാവിന്റെ പൊന്‍ കിരണവും ഗസലിന്റെ ഈരടികളും മൈലാഞ്ചിയുടെ വര്‍ണപ്പകിട്ടും സംഗമിക്കുന്ന പെരുന്നാളിന് ഒരായിരം ആശംസകള്‍ 


കെ. മുഹമ്മദ് ഷാഫി
ജില്ലാ പ്രസിഡന്റ് 
ജമാഅത്തെ ഇസ്ലാമി

ത്യാഗനിര്‍ഭരമായ വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങള്‍ക്കു വിട. 30 പകലുകള്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യമായ പുതുജീവിതത്തിന്റെ പ്രതീക്ഷയാണ്, സന്തോഷമാണ് പെരുന്നാള്‍
ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍


ഷഫീക്ക് നസ്‌റുല്ല


ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച റമദാന്‍ കടന്നു പോയി. നോമ്പ് വിശ്വാസിയുടെ ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തുകയായിരുന്നുവല്ലോ.
ഇനി സന്തോഷത്തിന്റെ ആനന്ദപ്പെരുന്നാള്‍.
ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍

അഷ്‌റഫ് സീനത്ത്

കൊതി തീരും മുമ്പേ റമദാന്‍ പറന്നകന്നതിന്റെ വേദനയുടെയും ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദിച്ചുയര്‍ന്നപ്പോഴുണ്ടായ സന്തോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തമാണ് ഈദ് ദിനം.
ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍


ടി.ഇ. അബ്ദുല്ലഐക്യത്തിനും പരസ്പര ബന്ധങ്ങള്‍ക്കും ഇളക്കം ഉണ്ടാക്കുന്നതല്ല, ഉറപ്പിച്ചു നിര്‍ത്തുന്നതാവണം നമ്മുടെ ഒരോ ആഘോഷങ്ങളും.
സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഓരോ ആഘോഷങ്ങളും പകരുന്നത്.
ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍


സി.എ. യൂസുഫ്
ജില്ലാ പ്രസിഡന്റ് സോളിഡാരിറ്റി


ദൈവമാര്‍ഗത്തില്‍ എന്തും മാറ്റി വെക്കാനുള്ള പരിശീലനമായിരുന്നു നോമ്പ്.
കാലം വെച്ചു നീട്ടുന്ന പ്രലോഭനങ്ങളെ ത്യജിക്കാനുള്ള പാഠശാലയായിരുന്നു നോമ്പ്.
അനീതിക്കെതിരെ നീതിയുടെ പോരാട്ടത്തില്‍ അണി ചേരാനും റമദാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ദേഹത്തിനു മുകളില്‍ ദേഹി നേടിയ ആ വിജയത്തിന്റെ  ഹര്‍ഷാരവമാണ് പെരുന്നാളിന്റെ തക്ബീര്‍ ധ്വനി.

ഏവര്‍ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍


മുഹമ്മദ് വടക്കേക്കര
ജില്ല പ്രസിഡന്റ്
വെല്‍ഫെയര്‍ പാര്‍ട്ടി

സാമൂഹ്യബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന
കാലത്ത് കുടുംബ, അയല്‍പക്ക ബന്ധങ്ങളെയും
സൗഹൃദങ്ങളെയും ശക്തിപ്പെടുത്താനുള്ള അവസരമായി
ഈദ് ദിനത്തെ ഉപയോഗപ്പെടുത്തണം.
ഏവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍


ഡോ. അബ്ദുല്‍ ഹമീദ്
ചെയര്‍മാന്‍
സൗഹൃദം കാസര്‍കോട്

പരസ്പര സ്നേഹവും മാനവ സാഹോദര്യവും
വിളിച്ചോതുന്നതാണ് ആഘോഷങ്ങള്‍.
സഹജീവികളോടു സ്‌നേഹവും കാരുണ്യവും കാണിക്കാനാണ്
നോമ്പ് പരിശീലിപ്പിച്ചത്. പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹവും
നന്മയും നമ്മളിലൂടെ പ്രസരിക്കണം.

ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍


യഹ്‌യ തളങ്കര

പരകോടി മാനവരുടെ അന്തരംഗങ്ങളില്‍ അത്യാഹ്ലാദത്തിന്റെ
ആമോദം പകര്‍ന്ന് ചെറിയപെരുന്നാള്‍ ദിനം ആഗതമാവുന്നു.
റമദാന്‍ പകര്‍ന്ന സത്യവും സ്നേഹവും സാഹോദര്യവും
കാത്തുസൂക്ഷിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ നമുക്കാവണം.
ഏവര്‍ക്കും സ്നേഹത്തില്‍ ചാലിച്ച ഒരായിരം ഈദ് ആശംസകള്‍


ഡോ. എന്‍.എ. മുഹമ്മദ് നാലപ്പാട്

രാവിന്റെ അന്ധകാരത്തില്‍ ശുഭ്രശോഭപരത്തി മാനത്ത്
ശവ്വാലമ്പിളി തെളിയുന്നു. സമൂഹത്തിലെ അന്ധകാരം നീക്കുന്ന
വെളിച്ചമായി മാറാനുള്ള പരിശീലനമാണ് വിശുദ്ധറമദാന്‍ നല്‍കിയത്.
റമദാനിന്റെ നന്മകള്‍ ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കാന്‍
നമുക്ക് സാധിക്കണം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍.


യു.കെ. യൂസഫ്

മുഗ്ദ്ധസുഗന്ധം പൊഴിക്കുന്ന സ്നേഹത്തിന്റെ പനിനീരുകള്‍ മാനവസമൂഹത്തില്‍ വസന്തം വിരിയിക്കുന്ന ചെറിയപെരുന്നാള്‍ ദിനം ആഗതമാവുന്നു. റമദാനിലൂടെ പട്ടിണിയനുഭവിക്കുന്നവന്റെ വേദന അനുഭവിച്ചറിഞ്ഞാണ് പരകോടി വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ അന്നത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുള്ള ജീവിതത്തിന്റെ തുടക്കമാവണം ഈ പെരുന്നാള്‍ ദിനം. ഏവര്‍ക്കും ഹൃദ്യമായ ഈദ് ആശംസകള്‍.


ഷാഫി നാലപ്പാട്

മലര്‍വാടികളില്‍ തേന്‍ നുകരാനെത്തുന്ന ശലഭമായ് ചെറിയ പെരുന്നാള്‍ വരവായി. വ്രതശുദ്ധിയുടെ 30 ദിനരാത്രങ്ങള്‍ പൂര്‍ത്തീകരിച്ച് ആന്തരികവിശുദ്ധി കൈവരിച്ചാണ് വിശ്വാസിസമൂഹം പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുന്നത്. ഈ ചെറിയ പെരുന്നാള്‍ ദിനം പരസ്പരം സ്നേഹം പങ്കുവെക്കാനുള്ളതാണ്. ഏവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു..


ഡോ. പി.എ. ഇബ്രാഹിം ഹാജി

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ലോകത്തെമ്പാടുമുള്ള വിശ്വാസി സമൂഹം വളരെ സമാധാനപരമായി വിശുദ്ധറമദാന്‍ പൂര്‍ത്തിയാക്കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ്. ഈയവസരം മക്കയിലെ പുണ്യഗേഹത്തില്‍ ചിലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു. വിശ്വാസികള്‍ക്കും റമദാന്‍ വ്രതമെടുത്തും വ്രതാനുഷ്ടാനത്തോട് സഹകരിച്ചും ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ചും സാഹോദര്യത്തിന്റെ ലാവണ്യം പകര്‍ന്ന അന്യമതസഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.


ഹക്കീം കുന്നില്‍
പ്രസിഡന്റ്, ഡി.സി.സി. കാസര്‍കോട്

ആത്മസംസ്‌കരണത്തിന്റെ വിശുദ്ധറമദാനിനോട് വിടചൊല്ലി മാനത്ത് താരകങ്ങളോടൊത്ത് സാഹോദര്യത്തിന്റെ ശവ്വാലമ്പിളി പിറവിയെടുക്കുന്നു. റമദാന്‍ പകര്‍ന്ന നന്മയുടെ ഉദ്ദീപനം കെടാവിളക്കായി കാത്തുസൂക്ഷിക്കാനുള്ള ആദ്യപടിയാണ് നന്മകള്‍ പൂത്തുലയുന്ന ചെറിയപെരുന്നാള്‍ ദിനം. ഏവര്‍ക്കും ഹൃദ്യമായ ഈദ് ആശംസകള്‍എ എസ് മുഹമ്മദ്കുഞ്ഞി

പെരുന്നാളിന്റെ ആരവം ഏത് പ്രായത്തിലും ആഹ്ലാദം പകരുന്നതാണ്. പക്ഷെ എന്റെ മനസിന്റെ വിദൂരമായ വീഥികളിലെവിടെയോ നിര്‍ത്താതെ ഉയരുന്ന നിലവിളി അതിന് മങ്ങലേല്‍പിക്കുന്നുണ്ട്. അത് പലിസ്തീനിലെ സ്ത്രീകളുടെ, കുട്ടികളുടേതാവാം.

Eid Greetings: Ashraf Fabricsഎം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍
സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറി


പുണ്യ റംസാന്‍. ത്യാഗത്തിന്റെയും വിശുദ്ധിയുടെയും വ്രതാനുഷ്ടാനത്തിന്റെയും പുണ്യനാളുകള്‍. മതങ്ങള്‍ തമ്മിലുള്ള, മനുഷ്യമനസ്സുകള്‍ തമ്മിലുള്ള സമന്വയത്തിന്റെ, ദീപ്തമായ ചിന്തയുടെ വസന്ത കാലത്തിനുള്ള തയ്യാറെടുപ്പുകള്‍. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരു വചനം ഉരുവിടേണ്ട കാലം. നമ്മേ പോലെ മറ്റുള്ളവരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംസ്‌കാരത്തിനും പ്രാധാന്യം കല്‍പ്പിക്കണം അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം
ലോകാ സമസ്ത സുഖിനോ ഭവന്തു
ഇതെല്ലാം തമസ്‌ക്കരിക്കുന്ന മതവും ജാതിയും വര്‍ഗ്ഗീയതയും അരങ്ങു തകര്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യം ഭിന്നിപ്പിക്കലിന്റെയും, വൈരാഗ്യത്തിന്റയും, കാലുഷ്യത്തിന്റെയും, ഉന്മൂലനത്തിന്റെയും, വഴിയിലൂടെ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ തിരിച്ചറിവിന് വലിയ പ്രാധാന്യമുണ്ട്.

എല്ലാ മനുഷ്യരും സ്‌നേഹത്തിന്റെയും സമാധാനത്തിന്റയും പാതയിലൂടെ സഞ്ചരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. അതിന് പ്രേരകമാകട്ടെ റംസാന്‍ വ്രത ചിന്തകളും പ്രാര്‍ത്ഥനകളും. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

എന്‍.യു. അബ്ദുല്‍ സലാം

വേദനിക്കുന്നവന്റെ ദുരിതങ്ങളെ റമദാനില്‍ സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ച് സഹ്യമാക്കിയ വിശ്വാസികള്‍ക്കുള്ള ജഗദീശ്വരന്റെ സ്നേഹസമ്മാനമാണ് ഈദ്. ഏവര്‍ക്കും ഈദ് ആശസകള്‍.


നൂറുല്‍ ഹസ്സന്‍ (മൗലവി ട്രാവല്‍സ്)

മാനവമനസ്സുകളിലേക്ക് സ്നേഹത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങുന്ന ചെറിയപിറന്നാള്‍ ദിനം ആഗതമായി. സ്നേഹമാണ് ഈദിന്റ സന്ദേശവും സമ്മാനവും. ഏവര്‍ക്കും ഈദ് ആശംസകള്‍


മാഹിന്‍ കുന്നില്‍

റമദാനിന്റെ പൂന്തോട്ടത്തില്‍ നിന്നും നന്മയുടെ തേന്‍ നുകര്‍ന്ന് ഉദരം നിറഞ്ഞ വിശ്വാസികള്‍ക്ക് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ആത്മനിര്‍വൃതിയാണ് ഈദ്. ഏവര്‍ക്കും ഹൃദ്യമായ ഈദ് ആശംസകള്‍.സാജിദ് മൗവ്വല്‍

വിശ്വാസി സമൂഹം അത്തറിന്റെ നറുമണം വിതറുന്ന ഈദിന്റെ ആഘോഷപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങുന്നു. നന്മയാണ് ഈദിന്റെ മുഖമുദ്ര. നന്മ വര്‍ത്തിക്കലാണ് ഈദിന്റെ കര്‍മ്മം. ഏവര്‍ക്കും ഹൃദയാങ്കണത്തില്‍ നിന്നും ഒരായിരം ഈദ് ആശംസകള്‍.

കെ. അജിത് കുമാര്‍ 

എസ് ഐ കാസര്‍കോട്

വരണ്ട മനസ്സിനെ ആര്‍ദ്രമാക്കുന്ന വ്രതാനുഷ്ടാനത്തിന്റെ ദിനരാത്രങ്ങളോട് വിടചൊല്ലി വിശ്വാസി സമൂഹം ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നു. അനര്‍ഘസ്നേഹമാണ് ഈദിന്റെ സന്ദേശം. ഏവര്‍ക്കും ഈദ് ആശംസകള്‍.


എന്‍.എ. ഹാരിസ് 
എം എല്‍ എ, കര്‍ണാടക

മൈലാഞ്ചി മൊഞ്ചിന് തങ്കത്തിളക്കം പകര്‍ന്ന് മാനത്ത് ശവ്വാലമ്പിളി പൊട്ടിവിരിഞ്ഞിരിക്കുന്നു. നന്മയുടെ ആഘോഷമാണ് ഈദ്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.


സി.എല്‍. റഷീദ് ഹാജി

മാനവരാശിക്കുമേല്‍ സ്നേഹത്തിന്റെ കനകശോഭപരത്തി ഈദുല്‍ ഫിത്വര്‍ വന്നണഞ്ഞു. റമദാന്‍ പഠിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യമാണ് തുടര്‍ജീവിതത്തിലും നാം പാലിക്കേണ്ടത്. റമദാന്‍ വ്രതമെടുത്തവര്‍ക്കുള്ള സ്രഷ്ടാവിന്റെ സമ്മാനമാണ് ഈദ്. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.


പി.എച്ച്. ഹനീഫ് ബേക്കല്‍

വിശുദ്ധറമദാന് വിടചൊല്ലി ചെറിയപെരുന്നാള്‍ ആഗതമാവുന്നു. മാനവര്‍ക്കിടയില്‍ സ്നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുവാനുള്ള അസുലഭമുഹൂര്‍ത്തമാണ് ഈ പെരുന്നാള്‍. ഏവര്‍ക്കും ഈദ് ആശംസകള്‍.


എ അബ്ദുര്‍ റഹ് മാന്‍

ത്യാഗത്തിന്റെ മൂല്യവും ഔന്നിത്യവും പഠിപ്പിച്ച വിശുദ്ധ റമദാന്‍ വിണ്ണില്‍ വിരിഞ്ഞ ശവ്വാലമ്പിളിയോടുകൂടി വിടചൊല്ലുന്നു. മനുഷ്യ ജീവിതത്തെ മഹത്വപ്പെടുത്തിയത് ത്യാഗമാണ്. ത്യാഗത്തിന്റെ പരിശീലനമാണ് റമദാന്‍. റമദാനില്‍ പരിശീലിച്ച നന്മയുടെ പാഠങ്ങള്‍ ജീവതത്തിലുടനീളം പ്രാവര്‍ത്തികമാക്കാന്‍ നമുക്കാവണം. ഏവര്‍ക്കും ഈദ് ആശംസകള്‍.


മെട്രോ മുഹമ്മദ് ഹാജി 

അന്യന്റെ ഉള്ളം കാണാത്തവനും അവന്റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല ഈദ്. ഈദ് ഹൃദയത്തിന്റെ പുഞ്ചിരിയാണ്. ഏവര്‍ക്കും സ്നേഹത്തില്‍ ചാലിച്ച ഒരായിരം ഈദ് ആശംസകള്‍


ഷാനവാസ് പാദൂര്‍

ത്യാഗത്തിന്റെയും ആത്മ സംയമനത്തിന്റെയും ആത്മീയ വിഹായസിലേക്ക് ഓരോ വിശ്വാസിയേയും ചിറക് വെച്ച് പരിശീലിപ്പിക്കുന്ന റമദാനിന് ശേഷം വിശ്വാസികള്‍ സന്തോഷത്തിന്റെ പെരുന്നാള്‍ ദിനത്തിലേക്ക്. ഹൃദയം നിറഞ്ഞ ആശംസകള്‍


അഷ്‌റഫ് എടനീര്‍

സ്നേഹത്തിന്റെ നിറച്ചാര്‍ത്തുകള്‍ പകര്‍ന്ന് ചെറിയ പെരുന്നാള്‍ വരവായി. റമദാനില്‍ നേടിയ ആത്മീയ ചൈതന്യത്തിലാവണം പെരുന്നാളിന്റെ ആഘോഷം. ഏവര്‍ക്കും ഈദ് ആശംസകള്‍.


അസീസ് കടപ്പുറം

ശത്രുതയുടെ, വിദ്വേഷത്തിന്റെ കറകളെ പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്. പുഞ്ചിരിയാണ് ഈദിന്റെ സമ്മാനം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.


ഡോ. എം.എ. അബൂബക്കര്‍ (ഷിഫ സഅദിയ്യ)

റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ തെളിനീരുറവയാകണം ഈദ്. ഫിത്വറിന്റെ സക്കാത്തിലൂടെ പെരുന്നാളിന് പട്ടിണി കിടക്കുന്ന അവസ്ഥ തന്നെ ഇല്ലാതാക്കി സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം. ഏവര്‍ക്കും ഹൃദ്യമായ ഈദ് ആശംസകള്‍.


ഇബ്രാഹിം ഫൈസി ജെഡിയാര്‍

മാലോകര്‍ക്കിടയില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും തിരിതെളിയിച്ച് വിണ്ണില്‍ ശവ്വാലമ്പിളി പിറവിയെടുത്തു. ഭോഗേച്ഛകളില്‍ നിന്നും മനുഷ്യമനസ്സിനെ അകറ്റിനിര്‍ത്തി റമദാന്‍ നല്‍കിയ പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്രദമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍.


കല്ലട്ര മാഹിന്‍ ഹാജി

മാനവകുലത്തിന് നന്മയുടെ നറുമണം പകര്‍ന്നുനല്‍കി ഈദുല്‍ ഫിത്വര്‍ കടന്നുവന്നു. സ്നേഹം പൂക്കുന്ന ആഘോഷമാണ് ഈദ്. ഏവര്‍ക്കും ഈദ് ആശംസകള്‍.


അഷ്‌റഫ് ഐവ

സ്നേഹത്തിന്റെ നൂറ് പൂക്കള്‍ വിരിയിച്ചുകൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ വന്നെത്തി. സ്നേഹം വിരിയുന്ന ഈദ് ആഘോഷത്തിന് ഒരായിരം ആശംസകള്‍


അസ്‌ലം മാവില

ത്യാഗത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വ്രതവും. ഇത് മറന്നാവരുത് സന്തോഷ പെരുന്നാള്‍. ഏവര്‍ക്കും ഈദ് ആശംസകള്‍


എം. ലുഖ്മാനുല്‍ ഹക്കീം തളങ്കര

വിശുദ്ധ റമദാന്‍ വ്രതത്തിന് സമാപ്തി കുറിച്ച് മാനത്ത് ശവാലമ്പിളി ദൃശ്യമായി. ത്യാഗത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വ്രതവും. നേമ്പ് കാലത്ത് നേടിയെടുത്ത ആത്മവിശുദ്ധി തുടര്‍ന്നും ഉണ്ടാവട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍


മധൂര്‍ ഹംസ

സ്നേഹാരവങ്ങള്‍ മുഴങ്ങി വീണ്ടുമൊരു പെരുന്നാള്‍ ദിനം വന്നെത്തി.  മാനവ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും വിളംബരമാകട്ടെ നമ്മുടെ ഈദ് ആഘോഷം. ഏവര്‍ക്കും ഈദ് ആശംസകള്‍


മജീദ് തെരുവത്ത്

അല്ലാഹിവിന്റെ പ്രീതി ആഗ്രഹിച്ച് വേദനിക്കുന്നവന്റെ ദുരിതങ്ങളകറ്റാന്‍ വിശുദ്ധ റമദാനില്‍ വിശ്വാസികള്‍ കാണിച്ച ഉത്സാഹം തുടര്‍ന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പെരുന്നാള്‍ ആഘോഷിക്കുന്ന മുഴുവന്‍പേര്‍ക്കും നന്മ നേരുന്നു.


കെ. മൊയ്തീന്‍കുട്ടി ഹാജി പട്ടുവം

സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ ഈ പെരുന്നാള്‍ ദിനം സഹായകമാകട്ടെ. ആത്മ സമര്‍പ്പണത്തിന്റെ വ്രത മാസമായ വിശുദ്ധ റമളാന് സമാപ്തി കുറിച്ചെത്തിയ ഈദുല്‍ ഫിത്വറിന് നേരുന്നു ആശംസള്‍.സലാം കന്യപ്പാടി

ത്യാഗനിര്‍ഭരമായ വ്രതാനുഷ്ഠാനത്തിന്റെ ദിനരാത്രങ്ങള്‍ക്ക് സമാപ്തി.  ഒരു മാസക്കാലം പകലുകള്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വര്‍ജിച്ച് നോമ്പുനോറ്റ് നേടിയ വിശുദ്ധി ഇനിയും കാത്തുസൂക്ഷിക്കാന്‍ നമുക്കാവട്ടെ. നേരുന്നു പെരുന്നാള്‍ സന്തോഷം.

ഉമര്‍ നിസാര്‍ 

ഒരു മാസത്തെ വ്രതശുദ്ധി കൊണ്ട് മനസിനും ശരീരത്തിനും ആത്മബലം നല്‍കി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

സലീം ചേരങ്കൈ

ആഹ്ലാദം അലതല്ലി മാനത്ത് ശവ്വാലമ്പിളി ദൃശ്യമായി. സ്നേഹവും സാഹോദര്യവും സന്തോഷവും തുളുമ്പുന്ന ചെറിയ പെരുന്നാള്‍ ആഘോഷവേളയില്‍ വിശ്വാസിസമൂഹത്തിന് ഹൃദ്യമായ ഈദ് ആശംസകള്‍ നേരുന്നു.

സ്വലാഹുദ്ദീന്‍ അയ്യൂബി 

പുണ്യ റമളാന്‍ മാസത്തില്‍ വിശ്വാസികള്‍ നേടിയെടുത്ത ആത്മ ചൈതന്യവും വിശ്വാസ ശുദ്ധിയും നിലനിര്‍ത്തിയാവണം നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. തുടര്‍ന്നും സഹജീവി സ്‌നേഹവും ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിക്കുകയും വേണം. ഏവര്‍ക്കും നേരുന്നു ഈദുല്‍ ഫിത്വര്‍ ആശംസകള്‍.


കരീം സിറ്റി ഗോള്‍ഡ്

വ്രത നിറവിനു സമാപനം കുറിച്ച് ലോകത്തിന് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനമാണ് ഈദുല്‍ ഫിത്വര്‍. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍


ബഷീര്‍ വോളിബോള്‍

റമദാന്‍ പഠിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യമാണ് തുടര്‍ജീവിതത്തിലും നാം പാലിക്കേണ്ടത്. റമദാന്‍ വ്രതമെടുത്തവര്‍ക്കുള്ള സ്രഷ്ടാവിന്റെ സമ്മാനമാണ് ഈദ്. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.