● ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നീലേശ്വരത്ത് പാൽ ഉപഭോക്തൃ മുഖാമുഖവും ബോധവൽക്കരണ ക്ലാസും പാലുൽപന്ന പ്രദർശനവും സംഘടിപ്പിച്ചു ● മാതൃകാ ക്ഷീര സംരംഭകയായ ഉദുമ മിൽക്കാ ഡയറി സംരംഭക എം ആരിഫാബിയെ ചടങ്ങിൽ ആദരിച്ചു
നീലേശ്വരം: (MyKasargodVartha) ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള പാലും പാലുൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ്, ഗുണനിയന്ത്രണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാൽ ഉപഭോക്തൃ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെ സഹകരണത്തോടെ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ ധവളവിപ്ലവത്തിൻ്റെ പിതാവായ ഡോ. വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കി. മാതൃകാ ക്ഷീര സംരംഭകയായ ഉദുമ മിൽക്കാ ഡയറി സംരംഭക എം. ആരിഫാബിയെ ചടങ്ങിൽ ആദരിച്ചു.
ബോധവൽക്കരണ ക്ലാസും പാലുൽപന്ന പ്രദർശനവും
തുടർന്ന് 'പാലും പാലുൽപന്നങ്ങളും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും' എന്ന വിഷയത്തിൽ ജില്ലാ ഗുണനിയന്ത്രണ ഓഫീസർ പി.എച്ച്. സിനാജുദ്ദീൻ ക്ലാസെടുത്തു. നീലേശ്വരം സീനിയർ ക്ഷീരവികസന ഓഫീസർ സ്മിത മാരാരുടെ നേതൃത്വത്തിൽ പാൽ ഉൽപന്നങ്ങളെ പരിചയപ്പെടുത്തലും പ്രദർശനവും നടന്നു. ഉദുമയിലെ മിൽക്കാ ഡയറി സംരംഭക എം. ആരിഫാബി പ്രദർശനം നടത്തി.
ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി വിഷയം അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതി, കൗൺസിലർമാരായ ഇ. ഷജീർ, പി. സുനിത, പി. വിനോദ്കുമാർ, നീലേശ്വരം പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം, നീലേശ്വരം ഐസിഡിഎസ് സൂപ്പർവൈസർ ജെസ്സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻ്റ് മാമുനി വിജയൻ സ്വാഗതവും നീലേശ്വരം ഡയറി ഫാം ഇൻസ്പെക്ടർ പി.വി. രജിമ നന്ദിയും പറഞ്ഞു.
Photo: PRD Kasaragod
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Rajmohan Unnithan MP inaugurated a milk consumer interaction programme in Nileshwaram organized by the District Dairy Development Department's Quality Control Wing in collaboration with the Nileshwaram Dairy Cooperative Society to mark National Milk Day on November 26.
#KasargodVartha #NationalMilkDay #NileshwaramNews #DairyDevelopment #RajmohanUnnithan #KasaragodNews #MalayalamNews #AparnaNews

