● അനുകൂല നടപടിയുണ്ടായില്ലെങ്കിൽ രാഷ്ട്രീയ-സാമൂഹിക സംഘടനകളെ അണിനിരത്തി സമരം നടത്തുമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ
നീലേശ്വരം: (MyKasargodVartha) കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും, മലയോര മേഖലയിലുള്ള എട്ട് പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങൾ ആശ്രയിക്കുന്ന ഏക റെയിൽവേ സ്റ്റേഷനുമായ നീലേശ്വരത്ത് ദീർഘദൂര എക്സ് പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍.
നിലവിൽ സർവീസ് നടത്തിവരുന്ന തിരുനെൽവേലി - ജാംനഗർ എക്സ് പ്രസ് (19577 / 19578), പുതുച്ചേരി - മംഗ്ളൂരു സെൻട്രൽ എക്സ് പ്രസ് (16855 / 16857) എന്നീ ട്രെയിനുകൾക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മകൾ റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), റെയിൽവേ ബോർഡ് ചെയർമാൻ, റെയിൽവേ മന്ത്രിമാർ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.
ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരമാകുന്ന സർവീസുകൾ
രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രധാന കവാടമായ നീലേശ്വരം റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന തുടർച്ചയായ അവഗണനയ്ക്കെതിരെ പ്രദേശവാസികൾക്കിടയിലും യാത്രക്കാരുടെ സംഘടനകൾക്കിടയിലും പ്രതിഷേധം ഉയരുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 08:10-ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന 19577-ാം നമ്പർ ട്രെയിനും, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 09:25-ന് ജാംനഗറിൽ നിന്ന് പുറപ്പെടുന്ന 19578-ാം നമ്പർ ട്രെയിനും വടക്കൻ കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്. തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് ഈ സർവീസ് സഹായകമാകും.
അതുപോലെ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 04:45-ന് പുതുച്ചേരിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസങ്ങളിൽ രാവിലെ 09:30-നും 09:50-നും മംഗ്ളൂരു സെൻട്രലിൽ എത്തിച്ചേരുന്ന 16855, 16857 എന്നീ എക്സ് പ്രസ് സർവീസുകളും പ്രദേശവാസികൾക്ക് ഉപകാരപ്രദമാണ്. ദക്ഷിണേന്ത്യയിലെ പ്രധാന വിദ്യാഭ്യാസ-വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസുകൾ നീലേശ്വരത്ത് നിർത്തിയാൽ ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും തീർഥാടകർക്കും സൗകര്യപ്രദമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഇത്രയേറെ യാത്രക്കാരുള്ളതും വരുമാനത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ നീലേശ്വരം സ്റ്റേഷനിൽ ഈ വണ്ടികൾക്ക് സ്റ്റോപ്പ് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിദ്യാർഥികൾ, വ്യാപാരികൾ, വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന രോഗികൾ, തീർഥാടകർ എന്നിവരുൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ മേഖലയിലുള്ളത്. നിലവിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ പ്രായമായവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാട്ടോ പയ്യന്നൂരോ പോയി ട്രെയിൻ കയറേണ്ട സാഹചര്യമാണ്. ഇത് യാത്രക്കാർക്ക് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഈ എക്സ് പ്രസ് ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേയുടെ ടിക്കറ്റ് വരുമാനം വർധിപ്പിക്കാനും കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അനുകൂല നടപടിയില്ലെങ്കിൽ സമരം
വ്യാപാര-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന നീലേശ്വരത്തിൻ്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തിരുനെൽവേലി - ജാംനഗർ എക്സ്പ്രസിനും, പുതുച്ചേരി - മംഗളൂരു എക്സ്പ്രസിനും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ, ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളെയും അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യാത്രക്കാരുടെ കൂട്ടായ്മകൾ വ്യക്തമാക്കി.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Passenger collectives petition railway authorities demanding stops for Tirunelveli–Jamnagar and Puducherry–Mangaluru Express trains at Nileshwaram station, warning of protests if ignored.
Keywords: Nileshwaram railway station train stop demand, Tirunelveli Jamnagar Express stop Nileshwaram, Puducherry Mangaluru Express Nileshwaram, Palakkad railway division news
#KasaragodNews #Nileshwaram #IndianRailways #SouthernRailway #TrainStopDemand #PalakkadDivision #MalayalamNews #RenuNews