Join Whatsapp Group. Join now!

Kalolsavam | കലോത്സവ വേദിയിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനവുമായി കെ വി ദേവരാജ്; ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് സ്കോളർഷിപ്പ് മുതൽ 2026 ഗ്രാമ സ്വരാജ് ബാലപ്രതിഭ പുരസ്കാരം വരെ നേടി കലാരംഗത്തും സാമൂഹിക ഇടപെടലുകളിലും വേറിട്ട സാന്നിധ്യം

പെരിയ കലോത്സവത്തിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടി മടിക്കൈ ജിവിഎച്ച്എസ്എസിലെ 8-ാം ക്ലാസുകാരൻ കെ വി ദേവരാജ്.
● കോവിഡ് കാലത്ത് 'മൊട്ടൂസ്' എന്ന യൂട്യൂബ് ചാനലിലൂടെ 100-ഓളം ബോധവൽക്കരണ വീഡിയോകൾ അവതരിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

● 2021-ലെ ഉജ്ജ്വല ബാല്യം പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി

പെരിയ: (MyKasargodVartha) കലോത്സവ വേദിയിൽ ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടി മടിക്കൈ കക്കാട്ടിലെ കെ വി ദേവരാജ്. ചെറുപ്രായത്തിൽ തന്നെ കലാരംഗത്തും സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുവരുന്ന ദേവരാജ് വിവിധ മേഖലകളിലെ കഴിവുകളിലൂടെ ശ്രദ്ധേയനാണ്.

കലാരംഗത്ത് 'ദേവരാജ് കക്കാട്ട്, മൊട്ടൂസ്' എന്ന പേരിലാണ് ദേവരാജ് അറിയപ്പെടുന്നത്. മടിക്കൈ കക്കാട്ട് 'അനീഴ'ത്തിൽ ഡോ. കെ വി രാജേഷ് കക്കാട്ടിൻ്റെയും ടി റീജയുടെയും മകനാണ്. മടിക്കൈ ജിവിഎച്ച്എസ്എസിലെ 8-ാം ക്ലാസ് വിദ്യാർഥിയായ ദേവരാജ് പഠനത്തോടൊപ്പം കലാ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.

കോവിഡ് കാലത്ത് 100-ഓളം വീഡിയോകൾ; 26 വേദികളിൽ ഏകപാത്ര നാടകം

കോവിഡ് മഹാമാരിയുടെ കാലത്താണ് ദേവരാജിൻ്റെ സാമൂഹിക ഇടപെടലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 'മൊട്ടൂസ്' എന്ന യൂട്യൂബ് ചാനലിലൂടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 100-ഓളം ബോധവൽക്കരണ വീഡിയോകൾ തയാറാക്കി അവതരിപ്പിച്ചു. ചെറുപ്രായത്തിൽ നടത്തിയ ഈ പ്രവർത്തനം ശ്രദ്ധേയമായതോടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനാകുകയും ചെയ്തു.

സമൂഹത്തിലെ വിവിധ വിഷയങ്ങളോടുള്ള തൻ്റെ നിലപാട് കലയുടെ സഹായത്തോടെ അവതരിപ്പിക്കാനും ദേവരാജ് ശ്രമിച്ചു. പ്രകൃതി ചൂഷണത്തിനെതിരായ സന്ദേശവുമായി 'ബന്ദർ കാ' എന്ന ഏകപാത്ര ബോധവൽക്കരണ നാടകം രചിച്ച് സംവിധാനം ചെയ്ത് 26 വേദികളിൽ അവതരിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും മനുഷ്യൻ്റെ ഇടപെടലുകൾ പ്രകൃതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പ്രമേയമാക്കിയായിരുന്നു നാടകത്തിൻ്റെ അവതരണം.

കലക്കൊപ്പം കായികരംഗത്തും മികവ്

കലാരംഗത്ത് മാത്രമല്ല, കായിക മേഖലയിലും ദേവരാജ് മികവ് തെളിയിച്ചിട്ടുണ്ട്. ദേശീയ ലങ്കാടി ചാമ്പ്യൻഷിപ്പിലും സംസ്ഥാന സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിലും കാസർകോട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

K V Devaraj First Place in Chakyarkoothu at Periya Kalolsavam

2026-ലെ കുടുംബശ്രീ ബാലസഭ സംസ്ഥാന ലിയോൺ ഫെസ്റ്റ് കോൺക്ലേവിൽ മോഡറേറ്ററായും പ്രവർത്തിച്ചു. വിവിധ മേഖലകളിൽ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി സ്വന്തം കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം സാമൂഹിക വിഷയങ്ങളിൽ ഇടപെടാനും ദേവരാജ് ശ്രദ്ധിക്കുന്നു.

തേടിയെത്തിയത് നിരവധി പുരസ്കാരങ്ങൾ

ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ദേവരാജിനെ തേടിയെത്തിയിട്ടുണ്ട്. 2021-ലെ സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം, മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ, ജില്ലാ കളക്ടറുടെ എക്സലൻസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് സ്കോളർഷിപ്പ്, കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ പ്രത്യേക ജൂറി അവാർഡ്, മുരളിക പുരസ്കാരം, 2026-ലെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ബാലപ്രതിഭ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ദേവരാജിന് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Madikai GVHSS Class 8 student Devaraj K V, an Ujjwala Balyam awardee and Indian Book of Records holder, wins first prize in Chakyarkoothu at the Periya District School Kalolsavam.

Keywords: K V Devaraj Chakyarkoothu Periya Kalolsavam, Madikai GVHSS student Devaraj Kakkatt, Ujjwala Balyam awardee Devaraj Mottus

#KasaragodNews #SchoolKalolsavam #Periya #Chakyarkoothu #DevarajKakkatt #ChildProdigy #MalayalamNews #RenuNews

Post a Comment