● ടിക്കറ്റ് വിൽപന നവംബർ 28 ശനിയാഴ്ച ആരംഭിക്കും; 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്
കാസർകോട്: (MyKasargodVartha) 2026-27 വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം കല്ലട്ര മാഹിൻ എംഎൽഎ നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ. ഹരീഷ് അധ്യക്ഷത വഹിച്ചു.

ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് ഹനീഫ, ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.എം. ശ്രീധരൻ, കെ.വി. ബാബു, എ. മധുസൂദനൻ നമ്പ്യാർ, പി.വി. ഉമേശൻ, എൻ.കെ. ബിജുമോൻ, എം.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ് ഓഫീസ് അസിസ്റ്റൻ്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ടി. ഡെന്നി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ.സി. സുജിത് നന്ദിയും പറഞ്ഞു.
25 കോടി ഒന്നാം സമ്മാനം; ആകെ 7,66,992 സമ്മാനങ്ങൾ
25 കോടി രൂപയാണ് ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും. കൂടാതെ ഒരു ലക്ഷം, 5,000, 2,000, 1,000, 600, 500 എന്നിങ്ങനെ വിവിധ തുകകളിലായി ആകെ 7,66,992 സമ്മാനങ്ങളുമുണ്ട്.
450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപന നവംബർ 28 ശനിയാഴ്ച ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്.
Photo: PRD Kasargod
ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kasaragod MLA Kallatra Mahin launched the 2026-27 Christmas-New Year Bumper lottery at the Kasaragod Collectorate Conference Hall in a function presided over by District Lottery Officer K. Hareesh.
#KasargodVartha #ChristmasNewYearBumper #KeralaLottery #KasaragodNews #KallatraMahin #BumperLottery #MalayalamNews #AparnaNews