Join Whatsapp Group. Join now!

Awareness | ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം സമാപിച്ചു; കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ എഎംആർ പോളിസി പ്രകാശനം ചെയ്തു

ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണ സമാപനം മാർപ്പനടുക്കയിൽ നടന്നു.

● കല്ലട്ര മാഹിൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു ● ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാൻ ഓരോരുത്തരും പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

കാസർകോട്: (MyKasargodVartha) നവംബർ 18 മുതൽ 24 വരെ സംഘടിപ്പിച്ച ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിൻ്റെ ജില്ലാതല സമാപനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. മാർപ്പനടുക്ക പാഞ്ചജന്യ സാംസ്കാരിക ഭവനത്തിൽ നടന്ന പരിപാടി കല്ലട്ര മാഹിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. യശോദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ മുഖ്യപ്രഭാഷണം നടത്തി.

Conclusion of AMR Awareness Week and release of Kumbadaje FHC AMR policy in Kasaragod.

കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയങ്ക, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. നയന, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധാമ ഗോസാഡ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹേഷ അജ്ജിമൂലെ, ബി.ടി. അബ്ദുല്ലകുഞ്ഞി, എസ്. മുഹമ്മദ് കുഞ്ഞി, ഡി. ഗീത, ബബിത രേഷ്മ, കെ. സൗഭാഗ്യ ലക്ഷ്മി, പി. ആയിശത്ത് മാഷിദ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ട്രെയിനിങ് കോർഡിനേറ്റർ കെ.എൻ. അജയ്, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.പി. ഹസീബ്, അഗൽപാടി എസ്.എ.പി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സതീഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വിനോദ് കുമാർ, ഹൈസ്കൂൾ ടീച്ചർ രവി രാജ്, റിട്ടയേർഡ് ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രാമചന്ദ്ര എന്നിവർ സംസാരിച്ചു. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Conclusion of AMR Awareness Week and release of Kumbadaje FHC AMR policy in Kasaragod.

കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ എ.എം.ആർ. പോളിസി കല്ലട്ര മാഹിൻ എം.എൽ.എ. പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ ഫാർമസിസ്റ്റ് എൻ.എസ്. സുഭാഷ് ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളും പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും അണിനിരന്ന ബോധവൽക്കരണ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, കുമ്പഡാജെ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം കുമ്പഡാജെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആൻ്റിമൈക്രോബിയൽ പ്രതിരോധം; പൊതുജനങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ

'ഏകാരോഗ്യം, ഏക പ്രവർത്തനം: ആൻ്റിമൈക്രോബിയൽ പ്രതിരോധം ഇപ്പോൾ തന്നെ തടയുക' എന്ന സന്ദേശത്തോടെ നവംബർ 18 മുതൽ 24 വരെയാണ് ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നത്. ലോകം നേരിടുന്ന ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണികളിൽ ഒന്നായ ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ്, ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം മൂലം രോഗാണുക്കൾ അവയെ പ്രതിരോധിക്കുന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു. ഫലപ്രദമായ ആൻ്റിബയോട്ടിക്കുകൾ ഇല്ലാതാകുന്നതോടെ സാധാരണ അണുബാധകൾ പോലും ചികിത്സിക്കാൻ പ്രയാസമാകുകയും ജീവന് ഭീഷണിയായി മാറുകയും ചെയ്യും.

ഈ വെല്ലുവിളി നേരിടുന്നതിനായി ഓരോരുത്തരും താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതുണ്ട്:

● കൃത്യമായ ഉപയോഗം: മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിലും സമയക്രമത്തിലും കാലയളവിലും മാത്രം കഴിക്കുക.

● പങ്കുവയ്ക്കരുത്: ഡോക്ടർ നിർദേശിച്ച മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

● സുരക്ഷിത സംസ്കരണം: ഉപയോഗശൂന്യമായ മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയാതിരിക്കുക.

മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി എന്നിവയെ ഒരുപോലെ ബാധിക്കുന്ന ഈ വെല്ലുവിളിയെ ഏകാരോഗ്യ സമീപനത്തിലൂടെയാണ് നേരിടേണ്ടത്. ഇതിൻ്റെ ഭാഗമായാണ് നവംബർ 18 മുതൽ 24 വരെ ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്.

Photo: PRD Kasargod

പൊതുജനാരോഗ്യത്തിന് പ്രാധാന്യമുള്ള ഈ ബോധവൽക്കരണ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The Kasaragod district-level conclusion of World Antimicrobial Resistance (AMR) Awareness Week (November 18–24) was held at Marpanadukka, inaugurated by Kallatra Mahin MLA, who also released the Kumbadaje Family Health Centre's AMR policy. 

#KasargodVartha #AMRAwarenessWeek #KasaragodNews #PublicHealth #OneHealth #AntibioticResistance #Kumbadaje #KeralaHealth #MalayalamNews #AparnaNews

Post a Comment