Join Whatsapp Group. Join now!

Kalolsavam | ഇശൽ ഗ്രാമത്തിൽ നിന്നും മിമിക്രിയിലും താരോദയം; ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി മുഹമ്മദ് റാസി സംസ്ഥാന കലോത്സവത്തിലേക്ക്

ജില്ലാ കലോത്സവം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി മൊഗ്രാൽ ജിവിഎച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് റാസി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

● മികച്ച പ്രകടനത്തിലൂടെ മുഹമ്മദ് റാസി സംസ്ഥാനതല കലോത്സവത്തിലേക്ക് യോഗ്യത കരസ്ഥമാക്കി ● മുഹമ്മദ് റാസിയെ മൊഗ്രാൽ ദേശീയവേദിയും മെക് 7 ഉം അഭിനന്ദിച്ചു

പെരിയ: (MyKasargodVartha) കലാ-കായിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന മൊഗ്രാൽ ഇശൽ ഗ്രാമത്തിൽനിന്ന് മിമിക്രിയിലും നേട്ടം. പെരിയയിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് റാസി ഒന്നാം സ്ഥാനവും 'എ' ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല കലോത്സവത്തിലേക്ക് യോഗ്യത നേടി.

Mogral GVHSS student Muhammed Razi wins first place with A grade in mimicry at Kasaragod kalolsavam.

മുഹമ്മദ് റാസിയെ അഭിനന്ദിച്ച് മൊഗ്രാൽ ദേശീയവേദിയും മെക് 7 ഉം

മൊഗ്രാൽ ദേശീയവേദി-മെക് 7 അംഗം നൗഷാദ് മലബാർ-സുമയ്യ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാസി. കലാരംഗത്ത് മികവ് തെളിയിച്ച മുഹമ്മദ് റാസിയെ മൊഗ്രാൽ ദേശീയവേദിയും മെക് 7 ഉം അഭിനന്ദിച്ചു.

Photo: Special Arrangement, Enhanced by GPT

മൊഗ്രാലിൻ്റെ ഈ നേട്ടം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Muhammed Razi, a Class 10 student of Mogral GVHSS, won first place with an A grade in the High School mimicry competition at the Kasaragod Revenue District School Kalolsavam held in Periya, qualifying for the state-level youth festival. 

#KasargodVartha #MogralNews #KasaragodKalolsavam #MimicryWinner #PeriyaKalolsavam #MogralGVHSS #MalayalamNews #AparnaNews

Post a Comment