● എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ബിടി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു; നിരവധി യുവജനങ്ങൾണിനിരന്ന റാലിയും നടന്നു
കാസർകോട്: (MyKasargodVartha) എസ് ഡി പി ഐയുടെ യുവജന വിദ്യാർഥി പ്രസ്ഥാനമായ യങ് ഡെമോക്രാറ്റ്സ് കാസർകോട് അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. യങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡണ്ടായി ഹൈദർ അലിയെ തെരഞ്ഞെടുത്തു. യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കബീർ ബ്ലാർക്കോട് ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇസഹാക്ക് അറന്തോട് സ്വാഗതം പറഞ്ഞു.
ഉദ്ഘാടനവും പ്രഭാഷണങ്ങളും
യൂത്ത് കൗൺസിൽ എസ് ഡി പി ഐ കാസർകോട് മണ്ഡലം പ്രസിഡണ്ട് ബി ടി ബഷീർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെയും ജനാധിപത്യത്തെയും തകർക്കുന്ന സംഘ്പരിവാർ സർക്കാരിനെതിരെ യുവസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി സർക്കാർ സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരായി മാറിയിരിക്കുകയാണെന്നും, പി എം ശ്രീ, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങളിലുള്ള സമീപനങ്ങൾ സംഘ്പരിവാറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഒത്തുകളികളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യസമര പോരാളികൾ സ്വപ്നം കണ്ട രാജ്യത്തെ വീണ്ടെടുക്കാൻ യുവത്വത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം നഫീസത്ത് മിസ്രിയ വിഷയാവതരണത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുത്തവർ
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം അഡ്വ. ഇർഫാൻ മുഹമ്മദ്, വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം സെക്രട്ടറി റംസീന ഫാറൂഖ്, എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി മഹ്‌മൂദ് മഞ്ചത്തടുക്ക, യങ് ഡെമോക്രാറ്റ്സ് ജില്ലാ കമ്മിറ്റി അംഗം സുഹൈൽ എന്നിവർ അഭിവാദ്യമർപ്പിച്ചു.
എസ് ഡി പി ഐ മണ്ഡലം നേതാക്കളായ സകരിയ മുട്ടത്തൊടി, സവാദ് കല്ലങ്കൈ, സമീർ ആസാദ് നഗർ, കാദർ ഏരിയാൽ, ഹമീദ് ബാരിക്കാട്, ബഷീർ നെല്ലിക്കുന്ന്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം, ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഫാറൂഖ്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജുനൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യങ് ഡെമോക്രാറ്റ്സ് മണ്ഡലം പ്രസിഡണ്ട് ഹൈദർ അലി നന്ദി രേഖപ്പെടുത്തി.
യുവജന റാലി
യൂത്ത് കൗൺസിലിന് ശേഷം കാസർകോട് ടൗണിനെ പുളകമണിയിച്ചുകൊണ്ട് നിരവധി യുവതീയുവാക്കളെ അണിനിരത്തി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വമ്പിച്ച സ്വീകരണ റാലിയും യങ് ഡെമോക്രാറ്റ്സ് സംഘടിപ്പിച്ചു.
പ്രാദേശിക വാർത്തകളും മറ്റ് രാഷ്ട്രീയ - സാമൂഹിക വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
The Young Democrats, the youth and student wing of SDPI, organized the Kasaragod Assembly Youth Council at the Kasaragod Municipal Conference Hall, alongside a massive youth rally in the town. SDPI Mandalam President B.T. Basheer inaugurated the event, criticizing both the central and state governments.
#YoungDemocrats #SDPI #Kasaragod #YouthCouncil #YouthRally #KeralaPolitics #KasargodVartha #AparnaNews


