Join Whatsapp Group. Join now!

New Building | നാലര പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് ഒന്നരക്കോടിയുടെ പുതിയ കെട്ടിടം

കാസർകോട്ടെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിന് ഒന്നരക്കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനം.
● ഒന്നരക്കോടി രൂപയുടെ പുതിയ കെട്ടിടം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് തീരുമാനം

കാസർകോട്: (MyKasargodVartha) വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകിവരുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമായ ഗവൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻ്റ് ടെക്നോളജിക്ക് ഇനി പുതിയ കെട്ടിടം.
Rs 1.5 Crore new building proposed for Fashion Designing Institute in Kasaragod.
ഒന്നരക്കോടി രൂപ ചെലവിൽ സ്വന്തമായി പുതിയ കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് വികസന പാക്കേജിൽ (കെ.ഡി.പി.) ഉൾപ്പെടുത്താൻ കെ.ഡി.പി. ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർക്ക് നിർദേശം സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

1982-ൽ തളങ്കരയിൽ ഒരു വാടകക്കെട്ടിടത്തിൽ തുടങ്ങിയതാണ് ഈ സ്ഥാപനം. നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്ഥാപനത്തിന് ഇതുവരെ സ്വന്തമായി ഒരു കെട്ടിടമുണ്ടായിരുന്നില്ല. 50 വിദ്യാർഥികൾ പ്രതിവർഷം ഇവിടെ തൊഴിൽ പരിശീലനം തേടുന്നുണ്ട്. ബെദ്രട്ക്കയിലുള്ള ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ ക്യാമ്പസിലാണ് ഈ സ്ഥാപനം ഇപ്പോൾ താൽക്കാലികമായി പ്രവർത്തിച്ചു വരുന്നത്. ഇതിനൊരു മാറ്റമാവുകയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ തീരുമാനം.

പി.ടി.എ. കമ്മിറ്റിയുടെ ഇടപെടൽ

ഇത് സംബന്ധിച്ച് നേരത്തെ തയ്യൽ മെഷീൻ വിതരണത്തിന് സ്ഥാപനത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പി.ടി.എ. കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇതിന്മേലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വിഷയം പരിഗണിച്ച് തീരുമാനമെടുത്ത ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ പി.ടി.എ. ഭാരവാഹികൾ അഭിനന്ദനം അറിയിച്ചു.
Rs 1.5 Crore new building proposed for Fashion Designing Institute in Kasaragod.

ഭരണസമിതി യോഗം

ഈ തീരുമാനങ്ങളെടുത്ത ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻ്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. സോയ, അംഗങ്ങളായ എം. മനു, ഒക്ലാവ് കൃഷ്ണൻ, ജെ.എസ്. സോമശേഖര, ഇർഫാന ഇക്ബാൽ, ഹർഷാദ് വോർക്കാടി, അസീസ് കളത്തൂർ, റീനാ തോമസ്, കെ. സബീഷ്, എം.പി. രാമപ്പ, ഒ. വത്സല, ബിൻസി ജയൻ, ഡോ. സെറീനാ സലാം, ടി.വി. രാധിക, സുകുമാരി ശ്രീധരൻ, ജസ്മ മനാഫ്, കെ. സുജാത, സി. ബിന്ദു, സി.എം. മീനാകുമാരി, എസ്. ബിജു എന്നിവരും വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kasaragod dist panchayat proposes 1.5Cr building for Fashion Tech Institute.

#KasargodVartha #KasaragodNews #FashionDesignInstitute #KeralaEducation #KasaragodDistrictPanchayat #TechnicalEducation #MalayalamNews #KeralaDevelopment #AparnaNews



Post a Comment