● ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് എംഎൽഎ വ്യക്തമാക്കി
ചെർക്കള: (MyKasargodVartha) കാസർകോട് വികസന പാക്കേജ് ഫണ്ടിൽ നിന്നും 2 കോടി 47 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ഹയർ സെക്കൻഡറി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. മാഹിൻ കല്ലട്ര എംഎൽഎ ശിലാസ്ഥാപന കർമം നിർവഹിക്കുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന സർക്കാർ വിദ്യാലയമാണ് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളെന്നും, സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ പുതിയ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മാഹിൻ കല്ലട്ര എംഎൽഎ പറഞ്ഞു. ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്തംഗം പി.ബി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി മുനീർ ചെർക്കള സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തവർ
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ഇക്ബാൽ ചേരൂർ, സാഹിറ മജീദ്, പ്രിൻസിപ്പൽ ഇൻചാർജ് എം. രഘുനാഥ്, സ്കൂൾ എച്ച്എം സുബൈദ ടീച്ചർ എന്നിവർക്ക് പുറമെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ ചെർക്കളം, ഇബ്രാഹിം ബേർക്ക, അബ്ബാസ് ബംബ്രാണി, എം.പി. സിദ്ദീഖ്, സുബൈർ സിലോൺ, സമീറ അബ്ബാസ്, ഉമ്മാലി ഷാഫി, ശാക്കിറ അഷ്റഫ്, ഹമീദ് പൊടിപള്ളം, ജുനൈദ ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. കൂടാതെ ശരീഫ് മാഷ് തങ്കയം, സമീർ മാഷ് തെക്കിൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, സലാം ചെർക്കള, ബഷീർബച്ചി ചെർക്കള, സിദ്ദീഖ് ഫാത്വിമാസ്, ഹനീഫ് പട്ളം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Mahin Kallatra MLA laid the foundation stone for the new Higher Secondary block at Cherkala Central Government Higher Secondary School. The building is being constructed at a cost of Rs 2.47 crore, allotted from the Kasaragod Development Package fund.
#KasargodVartha #CherkalaGovtSchool #KasaragodNews #SchoolDevelopment #MahinKallatraMLA #EducationKerala #KasaragodDevelopmentPackage #MalayalamNews #AparnaNews

