● കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പിറക് വശത്ത് ദേശാഭിമാനി ഓഫീസ് കെട്ടിടത്തിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്
കാഞ്ഞങ്ങാട്: (KasargodVartha) കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും മുൻ എംഎൽഎയും മുൻ മുൻസിപ്പൽ ചെയർമാനുമായിരുന്ന അഡ്വ. കെ പുരുഷോത്തമൻ്റെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷൻ്റെ ഓഫീസ് നാടിന് സമർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വിവി രമേശൻ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പിറകുവശം ദേശാഭിമാനി ഓഫീസ് കെട്ടിടത്തിലെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
ലക്ഷ്യങ്ങൾ
മികച്ച സഹകാരിയും കലാ - സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വ. കെ പുരുഷോത്തമൻ്റെ സ്മരണ നിലനിർത്തുന്നതിനായി വിപുലമായ പദ്ധതികളാണ് ഫൗണ്ടേഷൻ ആവിഷ്കരിക്കുന്നത്. കലാ - കായിക - സാംസ്കാരിക മേഖലയിലും സന്നദ്ധ സേവന ജീവകാരുണ്യ മേഖലയിലും സജീവമായി പ്രവർത്തനങ്ങൾ നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്.
ചടങ്ങിൽ പങ്കെടുത്തവർ
ഉദ്ഘാടന പരിപാടിയിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ. പി അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ സബീഷ് സ്വാഗതം പറഞ്ഞു. അഡ്വ. കെ രാജ്‌മോഹൻ, പികെ നിഷാന്ത്, എം പൊക്ലൻ, എം രാഘവൻ, കെവി സുജാത ടീച്ചർ, അഡ്വ. പുരുഷോത്തമൻ്റെ സഹധർമിണി കാർത്യായനി എന്നിവർ സംസാരിച്ചു. അഡ്വ. എൻ സുധീർ നന്ദി രേഖപ്പെടുത്തി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The office of the Adv K Purushothaman Foundation, established in memory of the prominent Communist leader and former MLA, was inaugurated in Kanhangad by Municipal Chairman VV Rameshan, aiming to actively engage in socio-cultural and charitable activities.
#KasargodVartha #AdvKPurushothaman #Kanhangad #Kasaragod #CharityFoundation #CPIM #KeralaNews #AparnaNews

