Join Whatsapp Group. Join now!

Obituary | ദേലംപാടിയിലെ പ്രമുഖ വ്യാപാരി കെ കെ ഇബ്രാഹിം ഹാജി നിര്യാതനായി

ദേലംപാടിയിലെ പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ കല്ല് കെട്ട് കെ കെ ഇബ്രാഹിം ഹാജി നിര്യാതനായി
● സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

● ദേലംപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.

ദേലംപാടി: (MyKasargodVartha) പ്രമുഖ വ്യാപാരിയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കല്ല് കെട്ട് കെ കെ ഇബ്രാഹിം ഹാജി (70) നിര്യാതനായി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒമാൻ ഖസബിൽ ദീർഘകാലം വ്യാപാര രംഗത്ത് പ്രവർത്തിച്ചിരുന്ന ഇബ്രാഹിം ഹാജി നാട്ടുകാരുടെ ആദരവും സ്നേഹവും നേടിയ വ്യക്തിയായിരുന്നു.



വ്യാഴാഴ്ച, 2026 മെയ് ഏഴിന് വൈകുന്നേരം ദേലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന ഖബറടക്ക ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. വിവിധ സാമൂഹിക, മത, വ്യാപാര മേഖലകളിലെ പ്രവർത്തകർ പരേതന് അന്തിമോപചാരം അർപ്പിച്ചു.

റഊഫ്, തസ്‌നി, റുഖിയ, അസൂറ, ഫൈസൽ എന്നിവരാണ് മക്കൾ. സിദ്ദീഖ്, റസാഖ്, അബ്ദുൽ സലാം, ബീവി റസീന എന്നിവർ മരുമക്കളാണ്.

സഹോദരങ്ങൾ: അലി, അബ്ദുൽ ഖാദർ, മൈമൂന, നഫീസ, ഹവ്വാവി, താഹിറ.

പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Prominent merchant and social activist K.K. Ibrahim Haji passed away in Delampady.

#Delampady #Obituary #IbrahimHaji #KasaragodNews #Merchant #Kerala

Post a Comment