Join Whatsapp Group. Join now!

Waste Management | ബാർബർ, ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മാലിന്യം സംസ്കരിക്കാൻ സംവിധാനം ഒരുക്കണമെന്ന് യൂണിയൻ

ബാർബർ, ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനം വേണം.

● ഹോട്ടൽ സിറ്റി ടവർ ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

● ജൈവ, അജൈവ മാലിന്യം സംസ്കരിക്കണം.
● തൊഴിലാളികളുടെ പ്രശ്നങ്ങളും ചർച്ചയായി.
● പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


കാസർകോട്: (MyKasargodVartha) ജില്ലയിലെ ബാർബർ, ബ്യൂട്ടീഷൻ സ്ഥാപനങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്ന് കേരളാ സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 

ഹോട്ടൽ സിറ്റി ടവർ ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് ശിവദാസ്, ടി എൻ നന്ദകുമാർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. 

Demand for Waste Management System in Barber and Beautician Shops

ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു. എം പി താഹിറയെ പ്രസിഡന്റായും അബ്ദുൽ ജലീലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Kerala State Barber-Beauticians Workers Union (CITU) area meeting in Kasaragod demanded that local bodies set up a system for processing bio and non-bio waste in barber and beautician shops. The meeting was inaugurated by CITU district secretary Giri Krishnan.

Keywords: Kasaragod News, Kerala News, CITU News, Barber Union News, Beautician Union News, Waste Management News, Local Body News, Union Meeting News

#BarberUnion #BeauticianUnion #Kasaragod #CITU #Kerala



Post a Comment