Join Whatsapp Group. Join now!

Eye Checkup | അഹ്‌മദിയ്യ മുസ്ലിം വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗനിർണയ ക്യാമ്പും ഡിസംബർ എട്ടിന്

ക്യാമ്പിൽ നേത്ര രോഗ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.Eye Checkup, Cataract Camp, Free Camp, Mogral

മൊഗ്രാൽ: (MyKasargodVartha) അഹ്‌മദിയ്യ മുസ്ലിം വനിതാ വിഭാഗമായ ലജ്ന ഇമായില്ലാഹിന്റെ മൊഗ്രാൽ-മഞ്ചേശ്വരം- മംഗലാപുരം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ  കാസർകോട് വിഷൻ സെന്റർ സ്പെഷ്യലിറ്റി നേത്ര ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര രോഗനിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു.

2024 ഡിസംബർ എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ നേത്ര രോഗ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ക്യാമ്പിലെത്തുന്നവർക്ക് കണ്ണ് രോഗവുമായി ബന്ധപ്പെട്ട സർജറികൾക്ക് ഇളവുകൾ നൽകുമെന്നും ഡോ. രാകേഷ്, ഡോ. അപർണ (ഐ സർജറി) എന്നിവർ  അറിയിച്ചിട്ടുണ്ട്.

Free Eye Checkup and Cataract Diagnosis Camp on December 8 at Mogral School

കൂടുതൽ വിവരങ്ങൾക്കും, മുൻകൂട്ടിയുള്ള ടോക്കനും 9895050365, 9995421527 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Keywords: Eye Checkup, Cataract Camp, Free Camp, Mogral, Health Camp, Kerala, Kasargod, Vision Center, Doctors, Surgery Discounts

#EyeCamp, #Mogral, #HealthCamp, #CataractCamp, #FreeCheckup, #Kasargod

Post a Comment