Join Whatsapp Group. Join now!

Art Camp | വാട്ടർ കളർ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി

മഹാലക്ഷ്മിപുരം പയസ്വിനി പുഴയോരത്ത് സംഘടിപ്പിച്ച ഏകദിന വാട്ടർ കളർ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.Watercolor, Art Camp, Mahalakshmipuram, Brush Writing

● പ്രമുഖ ചിത്രകാരനും ആർടിസ്റ്റ് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടിവ് അംഗവുമായ ബാലൻ സൗത്ത് ചിത്രം വരച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

● മേഖല പ്രസിഡന്റ്‌ ഇ. ശ്യാമപ്രസാദ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം പ്രശാന്ത് ബേഡകം നന്ദിയും പറഞ്ഞു.

ചട്ടഞ്ചാൽ: (MyKasargodVartha) ബ്രഷ് റൈറ്റിംഗ് ആർടിസ്റ്റ് അസോസിയേഷൻ ഉദുമ മേഖല കമ്മിറ്റിയും ചട്ടഞ്ചാൽ ത്രയം കലാ കേന്ദ്രവും സംയുക്തമായി മഹാലക്ഷ്മിപുരം പയസ്വിനി പുഴയോരത്ത് സംഘടിപ്പിച്ച ഏകദിന വാട്ടർ കളർ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.

പ്രമുഖ ചിത്രകാരനും ആർടിസ്റ്റ് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടിവ് അംഗവുമായ ബാലൻ സൗത്ത് ചിത്രം വരച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്രഷ് റൈറ്റിംഗ് ആർടിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ രേഖിത നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Watercolor Art Camp Held at Mahalakshmipuram

മഹാലക്ഷ്മിപുരം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ എ. ഗോപിനാഥൻ നായർ, ആർട്ടിസ്റ്റുമാരായ വിനോദ് ശില്പി, സുകുമാരൻ പൂച്ചക്കാട്, മണി മാനസ, സുധാകരൻ ഫ്രണ്ട്സ്, ഉണ്ണി അപർണ, അഭിലാഷ് കാമലം, അശോകൻ മുന്നാട്, അശോകൻ കോളത്തൂർ, സാമൂഹ്യ പ്രവർത്തകൻ ഇ. കുഞ്ഞികണ്ണൻ സംസാരിച്ചു. മേഖല പ്രസിഡന്റ്‌ ഇ. ശ്യാമപ്രസാദ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം പ്രശാന്ത് ബേഡകം നന്ദിയും പറഞ്ഞു.

Keywords: Watercolor, Art Camp, Mahalakshmipuram, Brush Writing, Artists, Balan South, Community, Painting, Kerala, Local Artists

#WatercolorArtCamp #BrushWriting #LocalArtists #KeralaArt #CommunityEvent #ArtCamp

Post a Comment