കാസർകോട്: (MyKasargodVartha) സിജി കാസർകോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സിജി ഇൻസ്റ്റാലേഷൻ പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. എ കെ എം അഷറഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിഫ് സഹീർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എൻ എ അബൂബക്കർ, ഇർഷാദ് ഹുദവി, ഹസ്സൻ കെ എം, എ എസ് മുഹമ്മദ് കുഞ്ഞി, കരീം സിറ്റി ഗോൾഡ്, അനീസ് മദനി, അബ്ദുല്ല ബന്തിയോട്, വി കെ പി ഇസ്മായിൽ ഹാജി, സുഹൈൽ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്തു.
സിജി കാസർകോട് ചാപ്റ്റർ ജനറൽ സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുറഹീം അധ്യക്ഷത വഹിച്ചു. നിസാർ പെറുവാഡ് സിജിയെ പരിചയപ്പെടുത്തി. ട്രഷറർ കെ ടി മുഹമ്മദ് നന്ദി പറഞ്ഞു. Keywords: CG Installation, Kasaragod, N A Nellikkunnu, AKM Ashraf, Shanaas Padur, Community Event, Municipal Chairman, Abdul Rahim, Abdul Maroof, Ceremony
#CGInstallation #Kasaragod #CommunityEvent #MLAInauguration #NANellikkunnu #Ceremony