മഞ്ചേശ്വരം: (MyKasargodVartha) 'പിണറായി പോലീസ്-ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു' എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രതാ കാംപയിനിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ നടത്തിയ മണ്ഡലം തല പര്യടനം ഹൊസങ്കടിയിൽ സമാപിച്ചു.
സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് ഷെരീഫ് പാവൂർ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസങ്കടി സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അൻവർ ആരിക്കാടി, ട്രഷറർ അൻസാർ ഗാന്ധി നഗർ, സെക്രട്ടറി ഷബീർ പൊസോട്ട്, ജോയിന്റ് സെക്രട്ടറിമാരായ സുബൈർ, റസാഖ് ഗാന്ധി നഗർ, കമ്മിറ്റി അംഗം താജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കമ്മിറ്റി അംഗം നാസർ ബംബ്രാണ നന്ദി പറഞ്ഞു.
Keywords: SDPI, Awareness, Kerala, Pinarayi, RSS, public meeting, Hosangadi, community, rally, political
#SDPI #AwarenessCampaign #KeralaPolitics #PublicMeeting #CommunityEngagement #Hosangadi