Join Whatsapp Group. Join now!

Obituary | സി എൽ മൊയ്തീൻ കുഞ്ഞി ഉമരി നിര്യാതനായി

പരവനടുക്കം: (MyKasargodVartha) അറബി അധ്യാപകനും പണ്ഡിതനുമായ സി.എൽ മൊയ്തീൻ കുഞ്ഞി ഉമരി (78) നിര്യാതനായി. ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ജി.എച്ച്.എസ് ചന്ദ്രഗിരി, ജി എച്ച് എസ് കാസർകോട്, ജി എച്ച് എസ് ചെമ്മനാട് തുടങ്ങിയ സ്കൂളുകളിൽ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദിൽ നിന്നും ഉപരി പഠനം. കെ.എ.ടി.എഫ് ജില്ലാ പ്രസിഡൻ്റ്, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹൽ കമ്മറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
  
C.L. Moitheen Kunhi Umari, a respected Arabic scholar and teacher from Kasaragod, passed away

ഭാര്യ: കെ.എം സഫിയ. മക്കൾ: സി.എൽ മുഹമ്മദ് യാസിർ (അധ്യാപകൻ, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ), സി.എൽ സെമീഹ, സി.എൽ യാസ്മിൻ, സി.എൽ സബീല, സി.എൽ സാബിഖ് (അധ്യപകൻ, ടി ഐ എച്ച് എസ് എസ് നായന്മാർമൂല), സി.എൽ സാജിദ് (ഖത്തർ).

മരുമക്കൾ: സി.എൽ സബീന (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ), എ.പി മുനീറുദ്ദീൻ (ഡെൽറ്റ ഇലക്ട്രോണിക്സ് ), മുഹമ്മദ് കുഞ്ഞി അത്തർ (അബൂദാബി), നിസാമുദ്ദീൻ (ദുബായ്), നസീബ, ലുബാബ.

സഹോദരങ്ങൾ: സി.എൽ അബ്ദുല്ല, സി എൽ അഹമ്മദ്, പരേതനായ സി.എൽ മാഹിൻ, ഖദീജ, സൈനബി, നബീസ, സഫിയ, റുഖിയ്യ.

ഖബറടക്കം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് ജമാഅത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Keywords: C.L. Moitheen Kunhi Umari, Arabic teacher, scholar, Irikkur, Kasaragod, Chemnad Jamaath, Umari family, KATF district president, educational leader, Kerala obituary, Renowned Arabic Scholar and Teacher C.L. Moitheen Kunhi Umari Passes Away.

Post a Comment