Join Whatsapp Group. Join now!

Committee | ജി ഐ ഒ ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

സംഗമത്തിന്റെ സ്വാഗത സംഘ ചെയർമാനായി ബി. എം. അബ്ദുല്ലയെ തിരഞ്ഞെടുത്തു. GIO, District Conference, Reception Committee, Kumbla, Islamic Event, Kerala
കുമ്പള: (MyKasargodVartha) ജി ഐ. ഒ.യുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് 'ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന തലക്കെട്ടിൽ ഒക്ടോബർ 27, ഞായറാഴ്ച കുമ്പളയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

GIO Reception Committee Formation in Kumbla

സംഗമത്തിന്റെ സ്വാഗത സംഘ ചെയർമാനായി ബി. എം. അബ്ദുല്ലയെ തിരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സണായി നസീറ, ജനറൽ കൺവീനറായി ഉമ്മു അസ്റ, അസിസ്റ്റന്റ് കൺവീനറുകളായി ലുബൈന, അമീറ, പ്രോഗ്രാം കൺവീനറായി ഇബാദ അഷ്‌റഫിനെയും തിരഞ്ഞെടുത്തു.

സംഘാടക സമിതി ചെയർമാൻ സഈദ് ഉമർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി. എസ്. അബ്ദുല്ലാഹ് കുഞ്ഞി മാഷ്, വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് സാബിറ ടീച്ചർ, ജില്ലാ സമ്മേളന കൺവീനർ ഉമ്മു അസ്റ എന്നിവർ സംസാരിച്ചു. ജി. ഐ. ഓ. ജില്ലാ ജനറൽ സെക്രട്ടറി ഇബാദ സ്വാഗതവും, ജി. ഐ. ഓ. കേരള വൈസ് പ്രസിഡന്റ് നഫീസ തനൂജ സമാപന ഭാഷണവും നിർവഹിച്ചു.

Post a Comment