Join Whatsapp Group. Join now!

Obituary | ചേരൂർ മേനങ്കോട്ടെ അബ്ദുൽ ഖാദിർ ഹാജി നിര്യാതനായി

ദീർഘകാലം ശാർജയിൽ വ്യാപാരിയായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News

ചേരൂർ: (MyKasargodVartha)
മേനങ്കോട്ടെ അബ്ദുൽ ഖാദിർ ഹാജി ബെളിഞ്ച (62) നിര്യാതനായി. ദീർഘകാലം ശാർജയിൽ വ്യാപാരിയായിരുന്നു. മേനങ്കോട് ബദ്ർ ജമാഅത് കമിറ്റി വൈസ് പ്രസിഡൻ്, എസ് വൈ എസ് മേനങ്കോട് ശാഖാ ട്രഷറർ, മജ്ലിസുന്നൂർ സംഘാടകൻ, റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
  
News, Kasaragod, Kerala, Obituary, Abdul Qadir Haji of Cheroor Menamgod passed away.

ബെളിഞ്ചം അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മൂലയിൽ അസ്മ. മക്കൾ: സക് വാന, സൈഫാന, വിദ്യാർഥികളായ സഅദ്, ഷംനത്, സുൽഫത്, സുഹാന. മരുമക്കൾ: ആശിഫ് ബേർക്ക, ലദീദ് കോളിയടുക്ക.

സഹോദരങ്ങൾ: മുഹമ്മദ് ബെളിഞ്ച, അബൂബകർ ബെളിഞ്ച, ആഇശ, നഫീസ, മൈമൂന, സഫിയ. മേനങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ ജമാഅത് കമിറ്റി അനുശോചിച്ചു.

Keywords: News, Kasaragod, Kerala, Obituary, Abdul Qadir Haji of Cheroor Menamgod passed away.

Post a Comment