Join Whatsapp Group. Join now!

Charity | സഹോദരിയുടെ ചികിത്സയ്ക്ക് ആസ്ക് ആലംപാടിയുടെ സഹായഹസ്തം

ആസ്ക് ആലംപാടി ജിസിസി മെമ്പർ സെബി ബഹ്റൈൻ, പ്രസിഡന്റ് മുസ്തഫക്ക് കൈമാറി Charity, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News

ആലംപാടി: (MyKasargodVartha) സഹോദരിയുടെ ചികിത്സയ്ക്ക് ആസ്ക് ആലംപാടിയുടെ സഹായഹസ്തം.

നാൽത്തടുക്കിൽ താമസിക്കുന്ന ഒരു നിർധന കുടുംബത്തിലെ സഹോദരിയുടെ ചികിത്സാ ചെലവുകൾക്കാണ് ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷം പദ്ധതിയിൽ നിന്ന് 10,000 രൂപ സഹായം നൽകി. 

News, Kasaragod, Kerala, AASC Alampady, Alampady, AASC Alampady provides medical help.

ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വന്നതിനാൽ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആസ്ക് ആലംപാടിയുടെ സഹായഹസ്തം. ജിസിസി മെമ്പർ സെബി ബഹ്റൈൻ, പ്രസിഡന്റ് മുസ്തഫക്ക്  പണം കൈമാറി. ചടങ്ങിൽ ആസ്ക് ആലംപാടി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മെഹറൂഫ് മേനത്ത്, ഹാരിസ് ഖത്തർ, റഫീഖ് എന്നിവരും പങ്കെടുത്തു.

സഹായം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച കുടുംബാംഗങ്ങൾ ആസ്ക് ആലംപാടി ജിസിസിയോട് നന്ദി രേഖപ്പെടുത്തി. ആസ്ക് ആലംപാടി ജിസിസി പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഒരു വലിയ പ്രചോദനമാണ്.

Keywords: News, Kasaragod, Kerala, AASC Alampady, Alampady, AASC Alampady provides medical help.



Post a Comment