കാസർകോട്: (MyKasargodVartha) പരിശുദ്ധ റമദാനിലെ ഒരു മാസം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാസർകോട് സി.എച്ച് സെൻറർ ദുബൈ കെ.എം.സി.സി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന നോമ്പ് തുറയുടെ കൗണ്ടർ ആരംഭിച്ചു. ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന സി എച്ച് സെൻറർ വിവിധ സംഘടനകളും വ്യക്തികളുമായി സഹകരിച്ച് പാവപ്പെട്ട രോഗികൾക്കും മറ്റും നൽകി കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്രാവശ്യം കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് തുറയും രാത്രി ഭക്ഷണവും നൽകുന്നത്.
നോമ്പ് തുറ കൗണ്ടർ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെൻറർ ജനറൽ കൺവീനർ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അഷ്റഫ് എടനീർ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അബ്ദുല്ലക്കുഞ്ഞി ചെർക്കള,ഹാരിസ് ചൂരി, മുനിസിപ്പൽ പ്രസിഡൻറ് കെ.എം ബഷീർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രീകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്, മാഹിൻ കുന്നിൽ, നാസർ ചെർക്കളം, ഹക്കീം അജ്മൽ തളങ്കര, ജലീൽ തുരുത്തി, ഫിറോസ് അട്കത്ത്ബയൽ, സുഹൈൽ കോപ്പ, ഗഫൂർ ഊദ്, മുത്തലിബ് പാറക്കെട്ട്, അഷ്ഫാഖ് തുരുത്തി, ഖലീൽ ഷെയ്ഖ്, കലന്തർ ശാഫി, ഫൈസൽ ചെർക്കള, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod CH Center's Ramadan counter started at General Hospital.