Join Whatsapp Group. Join now!

Youth Wing | കാസർകോട് മർചന്റ്സ് യൂത് വിംഗ് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകാരയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി, Kasaragod Merchants Youth Wing, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) 2022-2024 ലെ മികച്ച പ്രവർത്തനം മുൻ നിർത്തി മർച്ചന്റ്സ് യൂത്ത് വിംഗ് കാസർകോട് യൂണിറ്റ് ജില്ലയിലെ മികച്ച യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് വിംഗ് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വേദിയിൽ വെച്ച് പുരസ്കാരം യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകാരയിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Merchants Youth Wing selected as best unit.

കലാ - കായിക - സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ - വ്യാപാരമേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ യൂത്ത് വിംഗ് പ്രസിഡന്റ്‌ നിസാർ സിറ്റി കൂൾ, സെക്രട്ടറി വേണുഗോപാലൻ സ്റ്റുഡന്റസ്, ട്രഷറർ ഷമീം ചോക്ലേറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്നത്.

ഏറ്റവും മികച്ച യുവജന സംഘടനയുക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരവും മുൻപ് മർച്ചന്റ്സ് യൂത്ത് വിംഗ് കാസർകോട് യൂണിറ്റ് കരസ്ഥമാക്കിയിരുന്നു. കാസർകോട് മർച്ചന്റ്സ് ആൻഡ് ഇൻഡസ്ട്രിയൽ അസോസിയേഷന്റെ യുവജന വിഭാഗമാണ് മർച്ചന്റ്സ് യൂത്ത് വിംഗ്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Merchants Youth Wing selected as best unit.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Merchants Youth Wing selected as best unit.

Post a Comment