Join Whatsapp Group. Join now!

Electricity Consumers | വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഫെബ്രുവരി 21ന് കാഞ്ഞങ്ങാട്

ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സംഘടിപ്പിക്കുന്നത് Electricity, Consumers, Meeting, February 21, Kanhangad, Kasargod News, Block Panchayat
കാസര്‍കോട്: (MyKasargodVartha) സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കും. ഫെബ്രുവരി 21ന് രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സംഗമം. ഉച്ചയ്ക്ക് 12.30 വരെയാണ് പരിപാടി.





സംഗമം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി നല്‍കും. ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനുള്ള അദാലത്തും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സി.ആര്‍.സതീഷ് ചന്ദ്രന്‍, ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എ.കെ.നായര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.

Keywords: News, Kerala, Kerala-News, Kasaragod-News, Electricity, Consumers, Meeting, February 21, Kanhangad, Kasargod News, Block Panchayat, Electricity consumers meeting on February 21, Kanhangad.

Post a Comment