കണ്ണൂര്‍: (MyKasargodVartha) സൗത് കൊടിയത്തൂരിലെ ആമിന കാരാട്ട് (91) നിര്യാതയായി. പരേതനായ കണക്കഞ്ചേരി മുഹമ്മദ് ആണ് ഭർത്താവ്. ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ബശീര്‍ കൊടിയത്തൂർ മകനാണ്. മറ്റുമക്കള്‍:കെ സുബൈര്‍ (ചന്ദ്രിക, കോഴിക്കോട്), കെ നിസാര്‍ (മാധ്യമം, തിരുവനന്തപുരം), അന്‍വര്‍, ആഇശ, സാജിറ, ഹഫ്‌സത്.
മരുമക്കള്‍: ഹുസൈൻ പന്നിയങ്കര, സുബൈദ പത്തനാപുരം , സാജിദ കുന്ദമംഗലം, സാജിത ഐ എ (ഫാര്‍മസിസ്റ്റ്, കുന്ദമംഗലം ഗവ. ആസ്പത്രി), ഹസീന പത്തനാപുരം, പരേതനായ സമദ് എരഞ്ഞിമാവ്. സഹോദരങ്ങള്‍: ഹസൈൻ കാരാട്ട് (മഞ്ചേരി നഗരസഭ മുന്‍ ചെയര്‍മാന്‍), ഫാത്വിമ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ് കുട്ടി. സൗത് കൊടിയത്തൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Malayalam-News | മലയാളം-വാർത്തകൾ, Kannur, Amina Karat of Kannur Kodiyathur passed away.